Join News @ Iritty Whats App Group

ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; അ​ന​ന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് നാ​ൽ​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ അ​മ്മാ​വ​ൻ മ​രി​ച്ചു

ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; അ​ന​ന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് നാ​ൽ​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ അ​മ്മാ​വ​ൻ മ​രി​ച്ചു


പാ​ല​ക്കാ​ട്: ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ അ​ന​ന്ത​ര​വ​ന്‍റെ അ​ടി​യേ​റ്റ് അ​മ്മാ​വ​ൻ മ​രി​ച്ചു. വ​ട​ക​ര​പ്പ​തി കൗ​ണ്ട​ന്നൂ​രി​ല്‍ ശെ​ന്തി​ല്‍ കു​മാ​ര്‍ (45) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഒ​ളി​വി​ൽ പോ​യ പ്ര​തി പ്ര​ഭാ​ക​ര​നെ കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശെ​ന്തി​ൽ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വി​വാ​ഹി​ത​നാ​യ ശെ​ന്തി​ൽ​കു​മാ​ർ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ക്കു​ന്ന​ത്.

ശെ​ന്തി​ൽ​കു​മാ​റും പ്ര​ഭാ​ക​ര​നും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷ​മാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശെ​ന്തി​ൽ​കു​മാ​റി​നെ ആ​ദ്യം വേ​ല​ന്താ​വ​ള​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Post a Comment

Previous Post Next Post
Join Our Whats App Group