Join News @ Iritty Whats App Group

സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച്‌ ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു

സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച്‌ ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു


യ്യില്‍: ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രികനായ ഡിഗ്രി വിദ്യാർത്ഥിമരിച്ചു. കണ്ണൂർ കോളേജ് ഓഫ് കൊമേഴ്‌സ് ഡിഗ്രി വിദ്യാർത്ഥി ചേലേരി നൂഞ്ഞേരി യിലെ സഫവില്ലയിൻ മുഹമ്മദ് സൂഫിയാൻ (19) ആണ് മരിച്ചത്.

മുഹമ്മദ് കുഞ്ഞി മൗലവിയുടെയുടെയും ജുവൈരിയയുടെയും മകനാണ്.

സഹോദരൻ: മുഹമ്മദ് സിനാൻ(ഗള്‍ഫ് ) ഇന്ന് രാവിലെ 8. 45 മണിയോടെ കണ്ണാടിപ്പറമ്ബ് ഗവ. സ്‌കൂളിന് സമീപത്തായിരുന്നു അപകടം. സ്‌കൂട്ടിയുമായി കൂട്ടിയിടിച്ച്‌ ബൈക്ക് നിയന്ത്രണം വിട്ടതോടെ റോഡരികിലെ ഇരുമ്ബ് കൈവരിയില്‍ തലയിടിച്ച്‌ അപകടത്തില്‍പ്പെട്ടാണ് വിദ്യാർത്ഥി മരിച്ചത്. മയ്യില്‍ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group