Join News @ Iritty Whats App Group

വാക്ക് പാലിക്കേണ്ടിവരും, ഭരണം കിട്ടിയില്ലെങ്കിൽ സതീശന് 'രാഷ്ട്രീയ വനവാസ'ത്തിന് പോകേണ്ടി വരുമെന്ന് കെ സുധാകരൻ; 'ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ചെന്നിത്തല'

വാക്ക് പാലിക്കേണ്ടിവരും, ഭരണം കിട്ടിയില്ലെങ്കിൽ സതീശന് 'രാഷ്ട്രീയ വനവാസ'ത്തിന് പോകേണ്ടി വരുമെന്ന് കെ സുധാകരൻ; 'ഭരണം കിട്ടിയാൽ മുഖ്യമന്ത്രി ചെന്നിത്തല'


പത്തനംതിട്ട: യു ഡി എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ഭരണം ലഭിച്ചില്ലെങ്കിൽ സതീശൻ പറഞ്ഞ വാക്ക് പാലിക്കേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞാൽ അത് നടപ്പിലാക്കണമല്ലോ എന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. യു ഡി എഫിന് 130 സീറ്റുകൾ വരെ കിട്ടുമെന്ന് കെ സുധാകരൻ പ്രതീക്ഷ പങ്കുവച്ചു. യു ഡ‍ി എഫിന് ഭരണം കിട്ടിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മുഖ്യമന്ത്രി എന്നത് രാഹുൽ ഗാന്ധിയുടെ മാത്രം അഭിപ്രായമാണെന്നും സുധാകരൻ പറഞ്ഞു

1 تعليقات

  1. വെറുതെയല്ല ബിജെപി കയറി വളരുന്നത്

    ردحذف

إرسال تعليق

أحدث أقدم
Join Our Whats App Group