നിതിൻ രാജിന്റെ മരണം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗണ്‍സില്‍
കണ്ണൂർ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബിഡിഎസ് നിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗണ്‍സില്‍.
പൊലീസ് അന്വേഷണം പരാജയമെന്നും ആക്ഷൻ കൗണ്‍സില്‍ ആരോപിച്ചു. 52 ദളിത് സംഘടനകള്‍ ചേർന്നാണ് ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് നിതിൻ രാജ് ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യം
അതിനിടെ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജില്‍ മരിച്ച ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ കുടുംബം കോളേജില്‍ എത്തിയിരുന്നു. നിതിൻ രാജിന്റെ പിതാവ് എല്‍.വൈ രാജൻ, സഹോദരി രാഖി, സഹോദരി ഭർത്താവ് അശോകൻ എന്നിവരാണ് കോളേജില്‍ എത്തിയത്. മകന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ പിതാവ് പ്രിൻസപ്പലിനെ കാണാൻ തയ്യാറായ്യില്ല. മകനെ കൊന്നതാണെന്ന് അച്ഛൻ എല്‍വൈ രാജൻ പറഞ്ഞു. നിതിൻ വീണുമരിച്ച സ്ഥലവും കോളജ് മാനേജ്മെന്റ് പ്രതിനിധികളേയും കുടുംബം നേരില്‍ കാണും.
കേസില്‍ കുടുംബം വീണ്ടും മൊഴി നല്‍കും. കണ്ണൂർ എസിപിക്ക് മുമ്പാകെ ബന്ധുക്കള്‍ ഹാജരാകും. പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. പ്രതികളെ പിടികൂടാൻ വൈകുന്നതില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.
Post a Comment