Join News @ Iritty Whats App Group

ഹി​പ്നോ​ട്ടി​സ​ത്തി​ന്‍റെ മ​റ​വി​ൽ മ​യ​ക്ക് മ​രു​ന്ന് ന​ൽ​കി പീ​ഡ​നം; വി​ഐ​പി ജ്യോ​ത്സ്യ​ന്‍ അ​ശോ​ക് അ​റ​സ്റ്റി​ൽ; പ്ര​തി​യെ കു​ടു​ക്കി​യ​ത് പോ​ലീ​സി​ന്‍റെ ഒ​ളി​കാ​മ​റ ത​ന്ത്രം

ഹി​പ്നോ​ട്ടി​സ​ത്തി​ന്‍റെ മ​റ​വി​ൽ മ​യ​ക്ക് മ​രു​ന്ന് ന​ൽ​കി പീ​ഡ​നം; വി​ഐ​പി ജ്യോ​ത്സ്യ​ന്‍ അ​ശോ​ക് അ​റ​സ്റ്റി​ൽ; പ്ര​തി​യെ കു​ടു​ക്കി​യ​ത് പോ​ലീ​സി​ന്‍റെ ഒ​ളി​കാ​മ​റ ത​ന്ത്രം


മും​ബൈ: വി​ഐ​പി ജ്യോ​ത്സ്യ​ന്‍ അ​ശോ​ക് ഖ​രാ​ത്ത് അ​റ​സ്റ്റിൽ. പി​ന്നാ​ലെ ഇ​യാ​ളു​മാ​യി ബ​ന്ധ​മു​ള്ള ഉ​ന്ന​ത രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും പു​റ​ത്ത്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.

എ​ൻ​സി​പി അ​ജി​ത്പ​വാ​ർ വി​ഭാ​ഗം നേ​താ​വും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന രൂ​പാ​ലി ച​ക​ങ്ക​ർ, മു​ൻ​മ​ന്ത്രി​യും ശി​വ​സേ​ന നേ​താ​വു​മാ​യ ദീ​പ​ക് കെ​സാ​ർ​ക്ക​ർ എ​ന്നി​വ​ർ​ക്കു ഖ​രാ​ത്തു​മാ​യു​ള്ള ബ​ന്ധം പു​റ​ത്തു​വ​ന്നു. പി​ന്നാ​ലെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​സ്ഥാ​ന​വും പാ​ർ​ട്ടി​യി​ലെ സ്ഥാ​ന​ങ്ങ​ളും രൂ​പാ​ലി രാ​ജി​വ​ച്ചു.

എ​ന്നാ​ൽ, രൂ​പാ​ലി​യെ ചോ​ദ്യം ചെ​യ്യാ​ൻ എ​സ്ഐ​ടി നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ഹാ​ജ​രാ​യി​ല്ല. അ​ശോ​ക് ഖ​രാ​ത്തി​ന്‍റെ ട്ര​സ്റ്റി​ൽ ഇ​വ​രും അം​ഗ​മാ​ണ്.

ക​ഴി​ഞ്ഞ 19നാ​ണ് ഖ​രാ​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഹി​പ്നോ​ട്ടി​സ​മെ​ന്നു പ​റ​ഞ്ഞ ല​ഹ​രി​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന 35കാ​രി​യു​ടെ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​യു​ടെ ഓ​ഫീ​സി​നു​ള്ളി​ൽ ര​ഹ​സ്യ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ​നി​ന്ന് ഇ​യാ​ളെ കാ​ണാ​നെ​ത്തു​ന്ന സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group