ഹിപ്നോട്ടിസത്തിന്റെ മറവിൽ മയക്ക് മരുന്ന് നൽകി പീഡനം; വിഐപി ജ്യോത്സ്യന് അശോക് അറസ്റ്റിൽ; പ്രതിയെ കുടുക്കിയത് പോലീസിന്റെ ഒളികാമറ തന്ത്രം
മുംബൈ: വിഐപി ജ്യോത്സ്യന് അശോക് ഖരാത്ത് അറസ്റ്റിൽ. പിന്നാലെ ഇയാളുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേരുകളും പുറത്ത്. മഹാരാഷ്ട്രയിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.
എൻസിപി അജിത്പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കർ, മുൻമന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കർ എന്നിവർക്കു ഖരാത്തുമായുള്ള ബന്ധം പുറത്തുവന്നു. പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു.
എന്നാൽ, രൂപാലിയെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അശോക് ഖരാത്തിന്റെ ട്രസ്റ്റിൽ ഇവരും അംഗമാണ്.
കഴിഞ്ഞ 19നാണ് ഖരാത്തിനെ അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസമെന്നു പറഞ്ഞ ലഹരിമരുന്നു നൽകി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പ്രതിയുടെ ഓഫീസിനുള്ളിൽ രഹസ്യ കാമറ സ്ഥാപിച്ചിരുന്നു. ഇതിൽനിന്ന് ഇയാളെ കാണാനെത്തുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകൾ പോലീസിനു ലഭിച്ചു.
Post a Comment