Join News @ Iritty Whats App Group

ഡോ. ​റാ​മും ഡോ. ​സം​ഗീ​ത ന​മ്പ്യാ​രും മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു: നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ

ഡോ. ​റാ​മും ഡോ. ​സം​ഗീ​ത ന​മ്പ്യാ​രും മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു: നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ


ത​ല​ശേ​രി: ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര ന​ട​ത്ത​രി​ക​ത്തു വീ​ട്ടി​ൽ ആ​ർ.​എ​ൽ. നി​തി​ൻ രാ​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ നി​ന്നു ചാ​ടി​മ​രി​ച്ച കേ​സി​ലെ ആ​രോ​പ​ണ​വി​ധേ​യ​രാ​യ പ്ര​തി​ക​ൾ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു.

കോ​ള​ജി​ലെ ഓ​റ​ൽ പ​തോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ ബ​യോ​ള​ജി മേ​ധാ​വി ഡോ. ​എം.​കെ റാം, ​ഡോ. കെ.​ടി സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണ് അ​ഭി​ഭാ​ഷ​ക​രാ​യ കി​ഷോ​ർ, വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖാ​ന്തി​രം മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഫ​യ​ൽ ചെ​യ്ത​ത്.

ഹ​ർ​ജി ഇ​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കും. ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന് മു​മ്പ് നി​തി​ൻ ര​ണ്ട് മ​ണി​ക്കൂ​റോ​ളം കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലെ​ന്നും ഡോ. ​റാ​മും ഡോ. ​സം​ഗീ​ത​യും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

നി​തി​ൻ പ്രി​ൻ​സി​പ്പ​ലി​ന്‍റെ റൂ​മി​ലു​ള്ള സ​മ​യ​ത്ത് വൈ​സ് പ്രി​ൻ​സി​പ്പ​ലും ഡോ. ​ല​ത​യും ഉ​ൾ​പ്പെ​ടെ മ​റ്റ് പ​ല​രും പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ​ല​ത​വ​ണ നി​തി​ൻ പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തു മ​റ്റു​ള്ള​വ​ർ ക​ണ്ടി​ട്ടു​ണ്ട്. ഡോ. ​ല​ത​യാ​ണ് നി​തി​നെ​തി​രെ സൈ​ബ​ർ സെ​ല്ലി​ന് പ​രാ​തി ന​ൽ​കി​യ​ത്. മൂ​ന്നാ​ഴ്ച മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ പേ​രി​ലാ​ണ് ത​ങ്ങ​ളെ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​തെ​ന്നും ഇ​രു​വ​രും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Post a Comment

Previous Post Next Post
Join Our Whats App Group