Join News @ Iritty Whats App Group

'ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ, ഹിന്ദുക്കൾ ചായ ഒഴിവാക്കണം'; വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ

'ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ, ഹിന്ദുക്കൾ ചായ ഒഴിവാക്കണം'; വിചിത്ര വാദവുമായി സാധ്വി ശ്രദ്ധ ഗോപാൽ


ദില്ലി: ചായ കുടിക്കുന്നവർക്കെതിരെ വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാല്‍. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നാണ് സാധ്വി ശ്രദ്ധ പറയുന്നത്. ഇവർ വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലെ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയാണ് സാധ്വി. സംസ്കാര-ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്ന ഇവ‍രുടെ പ്രസംഗങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജാവിച്ചിരുന്നില്ലേയെന്നും ചായ കുടിക്കാത്തതുകൊണ്ട് അവ‍ർ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവർ അതൊഴിവാക്കണം. ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു. നിലവില്‍ ഈ പ്രസ്താവന വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group