സ്പെഷ്യൽ എജുക്കേറ്റർ നിയമനം: ഭരണമാറ്റം വന്നാൽ പ്രശ്നം തീരില്ലേ എന്ന് സുപ്രീംകോടതി
ദില്ലി: കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ പ്രശ്‌ന പരിഹാരമാകുമോയെന്ന് സ്പെഷ്യൽ എജുക്കേറ്റർമാരോട് നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി. ഇടത് അധ്യാപക സംഘടനായ കെഎസ്ടിഎയുടെ ഭാഗമായ കേരള റിസോർസസ് ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം ചോദിച്ചത്.
എസ്എസ്കെ ഫണ്ട് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാത്തതിനാലാണ് സ്പെഷ്യൽ എജുകേറ്റർമാരുടെ നിയമന പ്രതിസന്ധിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഹർജിക്കാർ കോടതിയിൽ കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പ് എന്നാണെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ദിപാങ്കർ ദത്ത ആരാഞ്ഞു. വ്യാഴാഴ്ചയാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോൾ ഭരണം മാറിയാൽ പ്രശ്‌നം മാറില്ലേയെന്നാണ് കോടതി ചോദിച്ചത്. കേന്ദ്രം ഫണ്ട് തരാത്തതിനാൽ സ്ഥിരനിയമനം നടത്താനാകില്ലെന്ന് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രത്തോട് സുപ്രീംകോടതി ഈക്കാര്യത്തിൽ മറുപടി സമർപ്പിക്കാൻ നിർദ്ദേശിച്ചു
Post a Comment