Join News @ Iritty Whats App Group

റോഡിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു


റോഡിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു


ഇരിട്ടി: റോഡിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. പായം എരുമത്തടം സ്വദേശി ഒ. ലിജുവാണ് സത്യസന്ധതക്ക് മാതൃക സൃഷ്ടിച്ചത്. ഞായറാഴ്ച രാത്രിയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ ലിജുവിന് ജബ്ബാർക്കടവ് കരിയാൽ റോഡിൽ നിന്നും സ്വർണ്ണമാല കളഞ്ഞുകിട്ടിയത്. സ്വർണ്ണമാല കളഞ്ഞു കിട്ടിയ വിവരം നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലിജു പങ്കുവെച്ചെങ്കിലും ഉടമസ്ഥൻ എത്താത്തതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഇരിട്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇതിനിടയിലാണ് നഷ്ടപ്പെട്ടു പോയ മാല അന്വേഷിച്ച് പടിയൂർ പുലിക്കാട് സ്വദേശി രഞ്ജു തന്റെ മകൾ ആരാധ്യയുടെ മാല നഷ്ടപ്പെട്ടതായി അറിയിച്ച് എത്തുന്നത്. ഇരിട്ടി പ്രിൻസിപ്പൽ എസ് ഐ കെ. ഷറഫുദ്ദീന്റെ സാന്നിധ്യത്തിൽ ലിജു മാല ഉടമസ്ഥരെ ഏൽപ്പിച്ചു. ലിജുവിന്റെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group