Join News @ Iritty Whats App Group

ഇരിട്ടി ജബ്ബാർ കടവിൽ ബസിനു മുകളിൽ നിന്നും ടയർ വീണു കാർ തകർന്നു

ഇരിട്ടി ജബ്ബാർ കടവിൽ ബസിനു മുകളിൽ നിന്നും ടയർ വീണു കാർ തകർന്നു


ഇരിട്ടി: പേരാവൂർ റോഡിൽ ജബ്ബാർ കടവിനു സമീപം ബസ്സിന്റെ മുകളിൽ വെച്ചിരുന്ന സ്റ്റെപ്പിനി ടയർ വീണു കാർ തകർന്നു.ശനിയാഴ്ച രാവിലെ 9. മണിയോടെ ആയിരുന്നു അപകടം.

ബസ്സിന്റെ മുകളിൽ വെച്ചിരുന്ന ടയർ ടയർ കാറിന്റെ മുകളിൽ വീഴുകയായിരുന്നു. കാറിന്റെ പിന്ഭാഗം പൂർണ്ണമായും തകർന്നു. നിടുമ്പൊയിൽ  സ്വദേശി  ജെയ്സന്റെ തായിരുന്നു കാർ.ജെയ്സൺ കാർ റോഡരുകിൽ നിർത്തി തൊട്ടടുത്തുള്ള ഫിസിയോ തെറാപ്പി സെന്ററിൽ പോയ ഉടനെ ആയിരുന്നു അപകടം.

ഈ സമയം റോഡരികിലൂടെ ആരും നടന്നു പോകാത്തതിനാലും കാറിൽ യാത്രക്കാരാരും ഇല്ലാത്തതിനാലും വൻ അപകടം ഒഴിവായി.

Post a Comment

أحدث أقدم
Join Our Whats App Group