Join News @ Iritty Whats App Group

പെ​യ്തു തീ​രാ​ത്ത നൊ​മ്പ​ര​ങ്ങ​ൾ​ക്ക് മ​ധ്യേ ഭ​ഗ​വ​തി​മാ​ർ ഉ​പ​ചാ​രംചൊ​ല്ലി പി​രി​ഞ്ഞു; ഇ​നി ഒ​രു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്‌

പെ​യ്തു തീ​രാ​ത്ത നൊ​മ്പ​ര​ങ്ങ​ൾ​ക്ക് മ​ധ്യേ ഭ​ഗ​വ​തി​മാ​ർ ഉ​പ​ചാ​രംചൊ​ല്ലി പി​രി​ഞ്ഞു; ഇ​നി ഒ​രു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്‌


തൃ​ശൂ​ർ: ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് ഇടന​ൽ​കി ആ​ഘോ​ഷ പൊ​ലി​മ കു​റ​ച്ച് ന​ട​ത്തി ച​രി​ത്ര​ത്തി​ലേ​ക്ക് ഇ​ടം​പി​ടി​ച്ച ഈ ​വ​ർ​ഷ​ത്തെ വി​ശ്വ​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​ന് പ​ക​ൽ പൂ​ര​ത്തോ​ടെ ഉ​പ​ചാ​രം ചൊ​ല്ലി സ​മാ​പ​നം. ശ്രീ​മൂ​ല സ്ഥാ​ന​ത്ത് തി​രു​വ​മ്പാ​ടി പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി​മാ​ർ മു​ഖാ​മു​ഖം നി​ന്ന് ഇ​നി അ​ടു​ത്ത പൂ​ര​ത്തി​ന് കാ​ണാം എ​ന്ന് പ​റ​ഞ്ഞ് ഉ​പ​ചാ​രം ചൊ​ല്ലി പി​രി​ഞ്ഞ​തോ​ടെ വെ​ടി​ക്കെ​ട്ടും ആ​ഘോ​ഷ​ങ്ങ​ളും ആ​ചാ​ര അ​നു​ഷ്ഠാ​ന​പൂ​ർ​ണി​മ​യും ഉ​ള്ള അ​ടു​ത്ത തൃ​ശൂ​ർ പൂ​ര​ത്തി​നാ​യി പൂ​ര​ക്ക​മ്പ​ക്കാ​ർ കൗ​ണ്ട് ഡൗ​ൺ തു​ട​ങ്ങി.

ഇ​ന്ന​ലെ പൂ​രം കാ​ണാ​ൻ ക​ഴി​യാ​തി​രു​ന്ന വീ​ട്ട​മ്മ​മാ​ർ​ക്ക് വേ​ണ്ടി​യു​ള്ള പൂ​രം എ​ന്ന് വി​ശേ​ഷ​ണ​മു​ള്ള പ​ക​ൽ പൂ​ര​ത്തി​ന് അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും പൂ​ര​പ്പ​റ​മ്പി​ൽ അ​ല​ഞ്ഞ പൂ​ര പ്രേ​മി​ക​ൾ ഇ​ന്ന് രാ​വി​ലെ ത​ന്നെ പ​ക​ൽ പൂ​ര​ത്തി​ന് സ​ത്യം വ​ഹി​ക്കാ​ൻ എ​ത്തി. രാ​വി​ലെ എ​ട്ടോ​ടെ 15 ആ​ന​ക​ളും പാ​ണ്ടി​മേ​ള​വു​മാ​യി മ​ണി​ക​ണ്ഠ​നാ​ൽ പ​ന്ത​ലി​ൽ​നി​ന്ന് പാ​റ​മേ​ക്കാ​വും നാ​യ്ക്ക​നാ​ൽ പ​ന്ത​ലി​ൽ​നി​ന്ന് തി​രു​വ​മ്പാ​ടി​യും ശ്രീ​മൂ​ല സ്ഥാ​ന​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി.

ഇ​രു​ഭാ​ഗ​ത്തും 15 ഗ​ജ​വീ​ര​ന്മാ​ർ അ​ണി​നി​ര​ന്നു. കു​ട​മാ​റ്റ​ങ്ങ​ളും ആ​വ​ർ​ത്തി​ച്ചു. കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​രും ചെ​റു​ശേരി കു​ട്ട​ൻ​മാ​രാ​രും അ​പ്പു​റ​വും ഇ​പ്പു​റ​വും നി​ന്ന് മേ​ള​സ​ദ്യ വി​ള​മ്പി​യ​പ്പോ​ൾ മേ​ളാ​സ്വാ​ദ​ക​ർ​ക്ക് അ​ത് പൂ​ര​ക്ക​ഞ്ഞി​യേ​ക്കാ​ൾ രു​ചി​യു​ള്ള​താ​യി.മേ​ള​ത്തി​നു​ശേ​ഷം പ​ടി​ഞ്ഞാ​റേ ന​ട​യി​ൽ ശ്രീ​മൂ​ല സ്ഥാ​ന​ത്ത് പാ​റ​മേ​ക്കാ​വി​ല​മ്മ​യു​ടെ തി​ട​മ്പേ​റ്റി​യ എ​റ​ണാ​കു​ളം ശി​വ​കു​മാ​റും തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി​യ തി​രു​വ​മ്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​നും പ​ര​സ്പ​രം തു​മ്പി​ക്കൈ ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം ചെ​യ്ത​തോ​ടെ തൃ​ശൂ​ർ പൂ​ര​ത്തി​ലെ ഏ​റ്റ​വും നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ച​ട​ങ്ങു​ക​ളി​ൽ ഒ​ന്നാ​യ, ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഉ​പ​ചാ​രം ചൊ​ല്ല​ൽ ന​ട​ന്നു. അ​ടു​ത്ത പൂ​ര​ത്തി​ന്‍റെ തീ​യ​തി​യായ ഏപ്രിൽ 16 ഉം ഉ​പ​ചാ​രം ചൊ​ല്ലി പി​രി​യു​ന്ന വേ​ള​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

തൃ​ശൂ​ർ പൂ​ര​ത്തി​ന് അ​ട​ക്ക​മു​ള്ള ആ​കാ​ശ കാ​ഴ്ച​ക​ൾ ഒ​രു​ക്കു​ന്ന​തി​നി​ടെ മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ഷ് എ​ന്ന വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി​യു​ടെ വെ​ടി​ക്കോ​പ്പ് നി​ർ​മ്മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ക​ത്തി​യ​മ​ർ​ന്ന 17 മ​നു​ഷ്യ​ജീ​വ​നു​ക​ളു​ടെ ഓ​ർ​മ​യി​ൽ വെ​ടി​ക്കെ​ട്ട് ഉ​പേ​ക്ഷി​ച്ച​തി​നാ​ൽ ഉ​പ​ചാ​രം ചൊ​ല്ല​ലി​ന് ശേ​ഷ​മു​ള്ള വെ​ടി​ക്കെ​ട്ടു ന​ട​ന്നി​ല്ല.

രാ​ത്രി ഉ​ത്രം വി​ള​ക്കോ​ടെ പൂ​ര​ത്തി​ന് കൊ​ടി​യി​റ​ങ്ങും. ഇ​ന്ന​ലെ രാ​ത്രി രാ​ത്രി പൂ​രം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ല​പ്പു​റം എ​ട​പ്പാ​ൾ സ്വ​ദേ​ശി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള കു​ണ്ട​ന്നൂ​ർ ചീ​രാ​ത്ത് രാ​ജ്യ​ത്തി​ന്‍റെ മ​ക​ൻ രാ​ഗേ​ഷ് (29) കൂ​ടി മ​രി​ച്ച​തോ​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ 17 ആ​യി.പ​ക​ൽ പൂ​ര​ത്തി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​മാ​യ രാ​ത്രി പൂ​രം കാ​ണാ​ൻ ഇ​ന്ന​ലെ രാ​ത്രി സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ വ​ൻ തി​ര​ക്കാ​ണ് ഉ​ണ്ടാ​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group