Join News @ Iritty Whats App Group

പേരാവൂരില്‍ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി

പേരാവൂരില്‍ സണ്ണി ജോസഫിൻ്റെ വിജയം സുനിശ്ചിതം: 9000 വോട്ടിൻ്റെ ഭൂരിപക്ഷമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി


ണ്ണൂർ: പേരാവൂരില്‍ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് വിജയം സുനിശ്ചിതമെന്ന വിലയിരുത്തലുമായി യുഡിഎഫ്. പേരാവൂരില്‍ കാലിടറില്ലെന്ന വിലയിരുത്തലിലാണ് യുഡിഎഫിൻ്റെ മണ്ഡലം കമ്മിറ്റി.


സണ്ണി ജോസഫ് ചുരുങ്ങിയത് 9000 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലിനായി ചേ‍ർന്ന മണ്ഡലം കമ്മിറ്റിയിലാണ് വോട്ട് കണക്കുകള്‍ അവതരിപ്പിച്ചത്.

അയ്യൻകുന്ന് പഞ്ചായത്തില്‍ നിന്നായിരിക്കും സണ്ണി ജോസഫിന് എറ്റവും കൂടുതല്‍ ലീഡ് ലഭിക്കുക എന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇരിട്ടി മുൻസിപ്പാലിറ്റിയില്‍ നിന്ന് സണ്ണി ജോസഫ് 1000-1500 ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് കണക്ക്. കൊട്ടിയൂർ പഞ്ചായത്ത് 2400, കേളകം പഞ്ചായത്ത് 1200-1600, കണിച്ചാ‍ർ 2000, ആറളം 3200 എന്നിങ്ങനെയാണ് സണ്ണി ജോസഫിന് യുഡിഎഫ് മണ്ഡലം കമ്മിറ്റി കണക്കാക്കുന്ന ലീഡ്. മുഴക്കുന്ന്, പായം, പേരാവൂ‍‍ർ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാകും ലീഡ് എന്നാണ് യുഡിഎഫിൻ്റെ കണക്ക് കൂട്ടല്‍.

Post a Comment

Previous Post Next Post
Join Our Whats App Group