89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയമുണ്ടാകുമെന്ന സർവേ റിപ്പോർട്ടുമായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പി. വി. അൻവർ. 89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് സർവേ റിപ്പോർട്ട്. തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോഡ്കാസ്റ്റിലാണ് പി. വി. അൻവർ റിപ്പോർട്ട് അവതരിപ്പിച്ചത്.
മലബാറിൽ 60ൽ 40 സീറ്റും യുഡിഎഫ് നേടുമെന്നാണ് സർവേയിൽ കാണിക്കുന്നത്. മധ്യകേരളത്തിൽ 32ൽ 21 സീറ്റിലും തെക്കൻ കേരളത്തിൽ 48ൽ 25 സീറ്റും യുഡിഎഫ് നേടുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ബേപ്പൂരിൽ പി. വി. അൻവർ ജയിക്കുമെന്നും സർവേയിൽ പറയുന്നു. മലമ്പുഴയിൽ എസ് സുരേഷ് ജയിക്കുമെന്നും മലപ്പുറത്തെയും വയനാട്ടിലെയും മുഴുവൻ സീറ്റുകളും യുഡിഎഫ് നേടുമെന്നും സർവേയിൽ കാണിക്കുന്നു.
പേരാമ്പ്രയിലും ബാലുശ്ശേരിയിലും എലത്തൂരിലും ശക്തമായ മത്സരം നടക്കുമെന്നാണ് സർവേ റിപ്പോർട്ട്. മലബാറിൽ ആന്റി പിണറായി തരംഗം ആഞ്ഞുവീശുമെന്നും അൻവർ പറഞ്ഞു. ധർമടത്തും ഭൂരിപക്ഷം 10000ത്തിലോ അതിന് താഴെയോ വരാം. പിണറായി വിജയൻ പരാജയപ്പെട്ടാലും ഞെട്ടേണ്ട എന്നും അൻവർ കൂട്ടിച്ചേർത്തു.
Post a Comment