Join News @ Iritty Whats App Group

ഉ​ട​ന​ടി കെ​വൈ​സി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം ഇ​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് ബ്ലോ​ക്കാ​കും: കെ​വൈ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്; വെ​ളി​മാ​നം സ്വ​ദേ​ശി​ക്കു ന​ഷ്‌​ട​മാ​യ​ത് 7.94 ല​ക്ഷം

ഉ​ട​ന​ടി കെ​വൈ​സി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം ഇ​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് ബ്ലോ​ക്കാ​കും: കെ​വൈ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്; വെ​ളി​മാ​നം സ്വ​ദേ​ശി​ക്കു ന​ഷ്‌​ട​മാ​യ​ത് 7.94 ല​ക്ഷം


ഇ​രി​ട്ടി: കെ​വൈ​സി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്. വെ​ളി​മാ​നം സ്വ​ദേ​ശി​ക്ക് 7,94,000 രൂ​പ ന​ഷ്‌​ട​മാ​യി. ഇ​രി​ട്ടി യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് യൂ​ണി​യ​ൻ ഈ​സി മൊ​ബൈ​ൽ ബാ​ങ്കിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

ഉ​ട​ൻ കെ​വൈ​സി ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ട് ബ്ലോ​ക്കാ​കു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഈ​മാ​സം ആ​റി​നാ​യി​രു​ന്നു ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്.

പ​ല​ത​വ​ണ​ക​ളാ​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ​വൈ​സി ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ൺ വ​ന്ന​തു കൊ​ണ്ട് ഉ​പ​ഭോ​ക്താ​വ് സം​ശ​യി​ച്ചി​ല്ല.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് വെ​ളി​മാ​നം സ്വ​ദേ​ശി ആ​റ​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group