Join News @ Iritty Whats App Group

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവ്വേ; 77 മുതൽ 81 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചനം

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവ്വേ; 77 മുതൽ 81 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചനം


ദില്ലി:നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവേ ഫലം. 77 മുതൽ 81 സീറ്റുകൾ യുഡിഎഫിന് കിട്ടാമെന്ന് സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെ കിട്ടുമെന്നും പ്രവചനം. എൻഡിഎ പരമാവധി 1 മുതൽ 2 സീറ്റുകളിൽ വിജയിച്ചേക്കാമെന്നും ലോക്പോൾ സർവ്വേയിൽ പറയുന്നു. മാർച്ച് 16 മുതൽ 31 വരെ കേരളത്തിൽ 36,400 പേരുടെ അഭിപ്രായം സ്വീകരിച്ചുവെന്ന് ലോക്പോൾ പറയുന്നു.

വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് യുഡിഎഫിന് മേൽക്കൈ ലഭിക്കുകയെന്നാണ് കണ്ടെത്തൽ. തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ ലഭിക്കും. തെക്കൻ കേരളത്തിലാണ് എൻഡിഎയ്ക്ക് രണ്ട് സീറ്റിൽ വിജയസാധ്യതയുള്ളത്. ശബരിമല സ്വർണകൊള്ള കേസ് എൽഡിഎഫിന്റെ വിശ്വാസ്യത കാര്യമായി ഇടിച്ചെന്നുമാണ് സർവേയിലെ കണ്ടെത്തൽ. നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്പോൾ ശരിയായി പ്രവചിച്ചത് ശ്രദ്ധേയമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group