ഓണ്‍ലൈൻ ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് ഫേസ്ബുക്കില്‍ പരസ്യം ; കെണിയില്‍ വീണ് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയായ മധ്യവയസ്ക്കൻ ; നഷ്ട്ടമായത് 72, 27, 900 രൂപ
കണ്ണൂർ: ഓണ്‍ലൈൻ ഷെയർ ട്രേഡിങ്ങില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം നേടാമെന്ന് ഫേസ്ബുക്കിലെ പരസ്യം കണ്ട് പണം നിക്ഷേപിച്ച മധ്യവയസ്കൻ്റെ 72, 27, 900 രുന്ന തട്ടിയെടുത്തുവെന്ന പരാതിയില്‍ കണ്ണൂർ സൈബർ ക്രൈം പോലീസ് കേസെടുത്തു.
ചക്കരക്കല്‍ മക്രേരിയിലെ തേജസ് ഹൗസില്‍ പി. എ. രഘുനാഥിൻ്റെ പരാതിയിലാണ് തട്ടിപ്പു സംഘത്തിനെതിരെ പോലീസ് കേസെടുത്തത്. 2026 ഫെബ്രവരി മാസം പരാതിക്കാരൻ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിൻ ചെയ്ത് ഓണ്‍ലൈൻ ഷെയർ ട്രേഡിങ്ങില്‍ ഇക്കഴിഞ്ഞ ഫെബ്രവരി 14 നും ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളില്‍ പല തവണകളായി പ്രതികളുടെവിവിധ ബേങ്ക് അക്കൗണ്ടുകളിലേക്ക് 72, 27, 900 രൂപ നിക്ഷേപിച്ചശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്
إرسال تعليق