Join News @ Iritty Whats App Group

ഈ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വോട്ടുണ്ടോ? നിയമസഭാ വോട്ടര്‍ പട്ടിക ഓണ്‍ലൈനില്‍ പരിശോധിക്കാൻ 3 വഴികള്‍

ഈ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് വോട്ടുണ്ടോ? നിയമസഭാ വോട്ടര്‍ പട്ടിക ഓണ്‍ലൈനില്‍ പരിശോധിക്കാൻ 3 വഴികള്‍


തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പേര് വോട്ടർ പട്ടികയില്‍ ഉണ്ടോയെന്ന് ഓണ്‍ലൈനായി പരിശോധിക്കാം.

നിങ്ങള്‍ക്ക് Election Commission of India പോർട്ടല്‍ (https://electoralsearch.eci.gov.in/
) അല്ലെങ്കില്‍ ECINET മൊബൈല്‍ ആപ്പ് ഉപയോഗിക്കാം. ഇതിനായി മൂന്ന് വിധത്തിലുള്ള പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമാണ്:

1. സേർച് ബൈ എപിക് (EPIC Number)
ഈ ഓപ്ഷൻ വഴി ഭാഷ തിരഞ്ഞെടുക്കുകയും, നിങ്ങളുടെ EPIC നമ്പർ (വോട്ടർ തിരിച്ചറിയല്‍ കാർഡ് നമ്പർ) നല്‍കുകയും സംസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്യുക.
ശരിയായ വിവരങ്ങള്‍ നല്‍കി സെർച്ച്‌ ചെയ്താല്‍ നിങ്ങളുടെ വോട്ടർ വിവരങ്ങള്‍ ലഭിക്കും.

2. സേർച് ബൈ ഡീറ്റെയില്‍സ്
ആദ്യം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കില്‍ ജനനത്തീയതി നല്‍കണം.
അടുത്ത കോളത്തില്‍ വോട്ടർ പട്ടികയിലെ ബന്ധുവിന്റെ പേര് നല്‍കാം.
പിന്നീട് ജില്ലയും നിയമസഭാ മണ്ഡലവും നല്‍കി സെർച്ച്‌ ചെയ്യുക.

3. സേർച് ബൈ മൊബൈല്‍
നിങ്ങളുടെ വോട്ടർ വിവരം മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രം ഈ ഓപ്ഷൻ പ്രവർത്തിക്കും.
സംസ്ഥാനം തിരഞ്ഞെടുത്ത് ഫോണ്‍ നമ്പർ നല്‍കുമ്പോള്‍ OTP ലഭിക്കും. അതു നല്‍കിയത് പൂർത്തിയാക്കിയാല്‍ വിവരങ്ങള്‍ ലഭിക്കും.

പിഡിഎഫ് ഡൗണ്‍ലോഡ്-
ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാൻ കഴിയും.

*https://voters.eci.gov.in/download-eroll?stateCode=S11

*ലിങ്ക് സന്ദർശിച്ച്‌ ജില്ലയും മണ്ഡലവും, പിന്നീട് ഭാഷ തിരഞ്ഞെടുക്കുക.

*മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും, ആവശ്യമായ ബൂത്ത് തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

ഈ മാർഗങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് നിങ്ങളുടെ വോട്ടർ വിവരം സുഗമമായി പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

Post a Comment

أحدث أقدم
Join Our Whats App Group