Join News @ Iritty Whats App Group

വീണ ജോര്‍ജിന്റെ വ്യാജ പരാതിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ജയിലില്‍ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം. 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം: അഡ്വ. ടി ഒ മോഹനൻ

വീണ ജോര്‍ജിന്റെ വ്യാജ പരാതിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ ജയിലില്‍ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം. 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം: അഡ്വ. ടി ഒ മോഹനൻ


ണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥതക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ്‌ യു ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ ഉള്ള അഞ്ച് കെഎസ്‌യു പ്രവർത്തകരെ വധശ്രമ കുറ്റം ചുമത്തി ജയില്‍ അടച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് യു ഡി എഫ് കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥിയും കോണ്‍ഗ്രസ് നേതാവുമായ ടി ഒ മോഹനൻ ആരോപിച്ചു കണ്ണൂർ ഡിസിസി ഓഫീസില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്പീക്കർ എ എൻ ഷംസീറും മന്ത്രിയും ചേർന്ന് നടത്തിയ നാടകത്തില്‍ ഇരയായത് പാവപ്പെട്ട കെഎസ്‌യു പ്രവർത്തകരാണ്. പ്രതിഷേധിച്ച്‌ വളർന്ന് വന്നവരെന്ന്വീമ്പ് പറയുന്ന സിപിഎം നേതാക്കള്‍ ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും ഭയപ്പെടുകയാണ്.ആയുധം ഉപയോഗിച്ച്‌ കൊല്ലാൻ ശ്രമിച്ചുവെന്ന്പറഞ്ഞ് കേസെടുത്ത് രണ്ടുമാസത്തിനു ശേഷമാണ് മന്ത്രി ഇപ്പോള്‍ തന്റെ നേരെ ആക്രമം നടന്നില്ലെന്ന മൊഴി കൊടുത്തത്. ഇത് നേരത്തെ പറയാൻ തയ്യാറായിരുന്നെങ്കില്‍ കേസ് പ്രാഥമികമായി തന്നെ തള്ളി പോകുമായിരുന്നു. വിശുദ്ധ റമദാൻ മാസത്തില്‍ വ്രതമനുഷ്ഠിക്കുന്ന വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവർത്തകർ 15 ദിവസം ജയിലില്‍ കിടക്കേണ്ടിയും വരുമായിരുന്നില്ല. എന്നാല്‍ മനപ്പൂർവ്വം അവരെ ജയിലില്‍ കിടത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മന്ത്രി വീണാ ജോർജ്ജും സ്പീക്കർ എ എൻ ഷംസീറും ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തി പരാതി കൊടുത്തത്. സംഭവത്തെ തുടർന്ന് കണ്ണൂർ ജില്ലയില്‍ മാത്രമല്ല കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള കോണ്‍ഗ്രസ് ഓഫീസുകളും പ്രവർത്തകരെയും സിപിഎം നേതൃത്വത്തില്‍ അക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

മന്ത്രിയുടെയും സ്പീക്കറുടെയും പ്രചരണവും തുടർന്ന് അത് ഏറ്റെടുത്തുകൊണ്ട് സിപിഎം നേതാക്കളായ എം വി ഗോവിന്ദൻ, എം വി ജയരാജൻ, കെ കെ രാഗേഷ് തുടങ്ങിയവർ നാട്ടില്‍ കലാപം ഉണ്ടാക്കുന്നതിനായി പ്രകോപനപരമായി വ്യാപകമായ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിട്ട് പാർട്ടിക്കാരെ ഇളക്കി വിട്ട് അക്രമം നടത്തുകയാണ് ഉണ്ടായത്. കേസില്‍ മൂന്നാം പ്രതിയായി ചേർക്കപ്പെട്ട വടകരയിലെ ബിദുല്‍ ബാലന്റെ വീട് ബോംബെറിഞ്ഞ് മാതാപിതാക്കളെ കൊല്ലാനുള്ള ശ്രമം പോലും നടത്തി. പ്രതിചേർക്കപ്പെട്ടവരുടെ എല്ലാം വീടുകളിലേക്ക് വ്യാപകമായ ഭീഷണിയുണ്ടായി.ഇത് കള്ളക്കേസ് ആണെന്നും ഗണ്‍മാന്റെ പരാതി വ്യാജമാണെന്നും അറിഞ്ഞുകൊണ്ട് കെഎസ്‌യുവിന്റെ അഞ്ചു പ്രവർത്തകരെ കള്ളക്കേസില്‍ കുടുക്കി 15 ദിവസം ജയിലിട്ടതിനെതിരെ കണ്ണൂർ മജിസ്ട്രേറ്റ് കോടതിയില്‍ താൻ നല്‍കിയ കേസില്‍ തെളിവെടുപ്പ് തുടരുകയാണ്.അന്ന് റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ നടന്ന പ്രതിഷേധത്തില്‍ മാധ്യമങ്ങളുടെയും മറ്റും വിഷ്വലുകളിലും ഒന്നും തന്നെ മന്ത്രിയെ ആക്രമിക്കുന്നതോ കയ്യേറ്റം ചെയ്യുന്നതോ യായയാതൊരുവിധ വീഡിയോയും ലഭിച്ചിരുന്നില്ല. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.

മാത്രമല്ല ഈ കേസും അറസ്റ്റും എല്ലാം തന്നെ നിയമവിരുദ്ധമായാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും.അന്ന് ഉച്ചക്ക് 3 15ന് നടന്ന സംഭവത്തില്‍ അപ്പോള്‍ തന്നെ അവരെ അറസ്റ്റ് ചെയ്തെങ്കിലും രാത്രി 10.45 ഓടെ മാത്രമാണ് എഫ്‌ഐആർ ഇടുന്നത്. അതുവരെ അവരെ കസ്റ്റഡിയില്‍ പാർപ്പിച്ചത് തന്നെ നിയമവിരുദ്ധമാണ്. അക്രമത്തില്‍ പരിക്കുപറ്റിയാല്‍ മെഡിക്കൊ ലീഗല്‍ കേസ് (MLC) ആയിട്ടാണ് കേസെടുക്കുന്നത്. പരിക്ക് പറ്റിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞതോടുകൂടി ആ കേസ് അപ്രസക്തമാവുകയാണ്.
അതുകൊണ്ടുതന്നെ ഈ പ്രവർത്തകർക്കുണ്ടായ അപമാനത്തിനും മാനസിക പീഡനത്തിനും ഓരോരാള്‍ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം.നമ്പി നാരായണനും ചക്കരക്കല്ലിലെ താജുദ്ദീനും ഒക്കെ അനുവദിച്ച പബ്ലിക് ലോ റെമഡി പ്രകാരം ഇവരെ കള്ളക്കേസില്‍ കുടുക്കിയതിന് ഈ നഷ്ടപരിഹാരം സർക്കാർ നല്‍കണമെന്നും പ്രസ്തുത തുക ഈ കള്ള കേസിന് ഉത്തരവാദികളായ മന്ത്രിയില്‍ നിന്നും ഗണ്മാനില്‍ നിന്നും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ടി ഒ മോഹനൻ പറഞ്ഞു.

മേലില്‍ ഇത്തരത്തില്‍ ജനാധിപത്യരീതിയില്‍ പ്രതിഷേധം നടത്തുന്നവരെ അധികാരമുപയോഗിച്ച്‌ കള്ള കേസില്‍ കുടുക്കുന്നത് അനുവദിക്കാനാവില്ല.സിപിഎം എന്ന പാർട്ടിയും സർക്കാറും അതിലെ നേതാക്കളും മന്ത്രിമാരും ഭരണ സ്വാധീനം ഉപയോഗിച്ച്‌ കഴിഞ്ഞ 10 വർഷമായി ജനാധിപത്യരീതിയില്‍ പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും ഒക്കെ അടിച്ചമർത്താൻ വേണ്ടി അധികാരവും കയ്യൂക്കും ഒക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവും നീതിയും നിയമ സംവിധാനവും ഒക്കെയുള്ള ഒരു നാട്ടില്‍ ഇത് അനുവദിക്കാനാവില്ല. ഈ പ്രവർത്തകർക്ക് നീതി വാങ്ങി കൊടുക്കുന്നതിനുവേണ്ടി നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും ടി. ഒ .മോഹനൻ പറഞ്ഞു കെ എസ് യു സംസ്ഥാന വൈസ് പ്രസി പി മുഹമ്മദ് ഷമ്മാസും വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group