‘സ്വർണ്ണക്കള്ളൻ’… ആ കുറിപ്പ് സിപിഎം പ്രവർത്തകർക്ക് മാനസിക വിഷമമുണ്ടാക്കി; ബോധപൂർവം പ്രകോപനം സൃഷ്ടിക്കൽ; 19-കാരനെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ: പിണറായി വിജയന്റെ ചിത്രത്തോടൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പ് ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കൽ. 19-കാരനെതിരെ പോലീസ് കേസെടുത്തു. ‘പ്രിയദർശിനി ഓലായിക്കര’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി പ്രചരിപ്പിച്ചതിനാണ് നടപടി.
കണ്ണൂർ സൈബർ പോലീസാണ് 19 വയസ്സുകാരനായ അനുനന്ദിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനഃപൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശിയായ സുധീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പ്രസ്തുത പോസ്റ്റ് പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്നും ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രതി ശ്രമിച്ചതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
إرسال تعليق