Join News @ Iritty Whats App Group

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ; ഇരിട്ടിയിൽ നാളെ ഗതാഗത നിയന്ത്രണം

പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ; ഇരിട്ടിയിൽ നാളെ ഗതാഗത നിയന്ത്രണം


പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം:ഇരിട്ടിയിൽ നാളെ (തിങ്കളാഴ്ച്ച) ഗതാഗത നിയന്ത്രണം

ഇരിട്ടി: തെരഞ്ഞെടുപ്പു പ്രചരണത്തിൻ്റെ ഭാഗമായി നാളെ പ്രിയങ്ക ഗാന്ധി ഇരിട്ടിയിലെത്തുന്നതിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ സംവിധാനത്തിൻ്റെ ഭാഗമായി ഇരിട്ടി നഗരത്തിൻ നാളെ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഇരിട്ടി പൊലിസ് അറിയിച്ചു.

ഇതിൻ്റെ ഭാഗമായി കൂട്ടുപുഴ, കീഴ്പ്പള്ളി ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഇരിട്ടി ടൗണിലേക്ക് പ്രവേശിക്കാതെ മാടത്തിയിൽ നിന്ന് കോളിക്കടവ് വഴി പായം കരിയാൽ വഴി ജബ്ബാർ ക്കടവ് പാലം വരെ മാത്രമേ സർവീസ് നടത്താവു. 

ഉളിക്കൽ, ഇരിക്കൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും മാടത്തിൽ കോളിക്കടവ് ജബ്ബാർ കടവ് പാലം വരെ മാത്രം സർവീസ് നടത്താനും മട്ടന്നൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഇരിട്ടി നഗരത്തിലേക്കു പ്രവേശിക്കാതെ പയഞ്ചേരിമുക്ക് വഴി പേരാവൂർ റൂട്ടിലെ ജബ്ബാർ കടവ് പാലം വരെ സർവിസ് നടത്തേണ്ടതാണ് .

പേരാവൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും ജബ്ബാർ കടവിൽ സർവീസ് അവസാനിപ്പിക്കണം
ഇരിട്ടിയിലെ ചെറുവാഹനങ്ങൾ നേരം പോക്ക് എടക്കാനം ഭാഗത്തേക്കും കീഴൂർ അമല ആശുപത്രി വഴിയും സർവീസ് നടത്തേണ്ടതാണ് ഈ റൂട്ടിൽ വൺവേ സംവിധാനത്തിൽ മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു

Post a Comment

أحدث أقدم
Join Our Whats App Group