Join News @ Iritty Whats App Group

എഎപി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം; ബിജെപിയുടെ അംഗബലം 113 ആയി

എഎപി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം; ബിജെപിയുടെ അംഗബലം 113 ആയി


ആംആദ്മി പാർട്ടി വിട്ട ഏഴ് എംപിമാരുടെയും ബിജെപി ലയനത്തിന് രാജ്യസഭ സെക്രട്ടറിയേറ്റിന്റെ അംഗീകാരം. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം 113 ആയി. രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് 7 ആപ് എംപിമാരുടെ ലയനം അംഗീകരിച്ചതായി വ്യക്തമാക്കുന്നത്.

106 അംഗങ്ങൾ ബിജെപിക്കുണ്ടായിരുന്ന പട്ടികയിൽ അശോക് മിത്തൽ 107ാമത്തെയും രാഘവ് ഛദ്ദ 108ാമത്തെയും അംഗമായി. പട്ടികയിൽ 110ാമത്തെ അംഗമാണ് സന്ദീപ് പഥക്. 112ാമത് സ്വാതി മലിവാളാണ്. ബിജെപിക്ക് 7 അംഗങ്ങൾ കൂടിയെത്തിയതോടെ എൻഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. ഈ വർഷാവസാനം ഒഴിവ് വരുന്ന 30 സീറ്റിലെ സാധ്യത കൂടി പരിഗണിച്ചാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷ സംഖ്യയായ 163 തൊടാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.

ഏഴ് പേരെ നഷ്ടപ്പെട്ടതോടെ എഎപിയുടെ സംഖ്യ മൂന്നായി ചുരുങ്ങി. ഇതോടെ എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭ ചെയർമാന് ആപ് നൽകിയ കത്ത് അപ്രസക്തമായി. നീക്കം തടയാനായി പഞ്ചാബ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണാനും സമയം തേടിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group