Join News @ Iritty Whats App Group

വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു, സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരിൽ 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു

വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു, സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരിൽ 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നു


കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ വീടിന് സമീപത്തേക്ക് സ്ഫോടക വസ്തു എറിഞ്ഞു. വെള്ളൂർ രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിനടുത്താണ് സംഭവം. സ്ഫോടവസ്തു വീടിനു മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടി. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സ്ഫോടക വസ്തുക്കള്‍ എറിയുന്ന സാഹചര്യത്തിൽ പയ്യന്നൂരിൽ കൂടുതൽ സ്ഥലങ്ങളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരിൽ വിവിധയിടങ്ങളിലായി 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് പൊലീസ് കാവലേര്‍പ്പെടുത്തിയ വീടുകളിൽ ക്യാമറ സ്ഥാപിക്കാൻ ഉടമസ്ഥര്‍ക്ക് നിര്‍ദേശം നൽകി. ക്യാമറ സ്ഥാപിക്കുന്ന കാര്യം ചൂണ്ടികാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് കത്ത് നൽകിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി.

Post a Comment

أحدث أقدم
Join Our Whats App Group