Join News @ Iritty Whats App Group

പ്ര​ണ​യ ബ​ന്ധം ഭാ​ര്യ​യോ​ട് പ​റ‍​യു​മെ​ന്ന് പ​റ​ഞ്ഞ് നി​ര​ന്ത​രം ഭീ​ഷ​ണി; പ​ല​പ്പോ​ഴാ​യി ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി; നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​മു​കി​യെ വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ലാ​ക്കി

പ്ര​ണ​യ ബ​ന്ധം ഭാ​ര്യ​യോ​ട് പ​റ‍​യു​മെ​ന്ന് പ​റ​ഞ്ഞ് നി​ര​ന്ത​രം ഭീ​ഷ​ണി; പ​ല​പ്പോ​ഴാ​യി ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി; നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​മു​കി​യെ വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ലാ​ക്കി


വി​ശാ​ഖ​പ​ട്ട​ണം: ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കാ​മു​കി​യെ കൊ​ന്ന് വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ച്ച നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്റ്റി​ല്‍.

നാ​വി​ക​സേ​ന​യി​ലെ ടെ​ക്നീ​ഷ​നും വി​ഴി​യ​ന​ഗ​രം ജി​ല്ല​യി​ലെ രാ​ജാം സ്വ​ദേ​ശി​യു​മാ​യ വീ​ന്ദ്ര(30)​യാ​ണ് കാ​മു​കി മൗ​നി​ക (28)യെ ​അ​രും​കൊ​ല ചെ​യ്ത​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യു​ടെ വി​ശാ​ഖ​പ​ട്ട​ണം ന​ഗ​ര​ത്തി​ലെ ഗാ​ജു​വാ​ക പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ൽ​വി ന​ഗ​റി​ലു​ള്ള വ​സ​തി​യി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്‌​ട​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.

റ​ഫ്രി​ജ​റേ​റ്റ​റി​ൽ​നി​ന്നും ഒ​രു ബാ​ഗി​ല്‍​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ കു​റ​ച്ചു​ഭാ​ഗ​ങ്ങ​ൾ പ്ര​തി ക​ത്തി​ച്ച​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യ സ​മ​യം ര​വീ​ന്ദ്ര കാ​മു​കി​യെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും പി​ന്നീ​ട് ഇ​വ​ർ ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത ചി​ല വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

2021ൽ ​ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ക​യും നി​ര​ന്ത​രം പാ​ര്‍​ക്കി​ലും തി​യേ​റ്റ​റി​ലു​മെ​ല്ലാം ക​ണ്ടു​മു​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

മൗ​നി​ക ത​ന്നോ​ട് 3.5 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നും പ​ല​പ്പോ​ഴും ത​ങ്ങ​ളു​ടെ ബ​ന്ധം ഭാ​ര്യ​യോ​ട് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ഇ​താ​ണ് കൊ​ല​പ്പെ​ടു​ത്താ​നു​ണ്ടാ​യ കാ​ര​ണ​മെ​ന്നും ര​വീ​ന്ദ്ര പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group