Join News @ Iritty Whats App Group

ജസീല ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

ജസീല ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്


കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ വീട്ടമ്മയായ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് ആയിഷ (48) അറസ്റ്റിൽ. വിദ്യാനഗർ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. വീഡിയോ ചിത്രീകരിച്ചതിന് ശേഷമാണ് ജസീല ജീവനൊടുക്കിയത്. വീഡിയോയിൽ ആണ്‍സുഹൃത്തിന്‍റെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ഇവര്‍ പരാതി ഉന്നയിച്ചിരുന്നു. ഒൻപതര പവൻ കാണാതായി എന്നതുമായി ബന്ധപ്പെട്ടാണ് ജസീലയെ സംശയിക്കുകയും ആദൂര്‍ പൊലീസിൽ പരാതി നൽകുകയും ചെയ്തത്. പൊലീസ് ജസീലയെ ചോദ്യം ചെയ്യുകയും പങ്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തിരുന്നു.

ആണ്‍സുഹൃത്തിന്‍റെ അമ്മയടക്കമുള്ള ബന്ധുക്കള്‍ ജസീലയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. അതിനെ തുടര്‍ന്നുള്ള മാനസിക പ്രയാസത്തിലാണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ സ്വര്‍ണം എങ്ങനെയാണ് കാണാതായതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തന്നെയാണ് പൊലീസ് പറയുന്നത്.

അതേ സമയം, ജസീല ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വനിതാ ലീഗ് അടക്കമുള്ള സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം കുടുംബം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group