അതിവേഗം സിപിഐ, തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, നാല് മന്ത്രിമാരും കളത്തിൽ
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് - മനോജ് ബി ഇടമന, ചാത്തന്നൂർ - ആർ രാജേന്ദ്രൻ, ചടയമംഗലം - ജെ ചിഞ്ചുറാണി, പുനലൂർ - അജയപ്രസാദ്, കരുനാഗപ്പളളി - എം എസ് താര, അടൂർ - പ്രിജി കണ്ണൻ, ഹരിപ്പാട് - ടി ടി ജിസ്മോൻ, ചേർത്തല - പി പ്രസാദ്, വൈക്കം - പി പ്രദീപ്, പീരുമേട് - സലിം കുമാർ, നോർത്ത് പറവൂർ - ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ - എൻ അരുൺ, കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ, കയ്പമംഗലം - കെ കെ വത്സരാജ്, ഒല്ലൂർ - കെ രാജൻ, തൃശൂർ - ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക - ഗീതാ ഗോപി, പട്ടാമ്പി - മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട് - മൻസിൽ അബൂബക്കർ, തിരൂരങ്ങാടി - അജിത് കൊളാടി, ഏറനാട് - ഷഫീർ കിഴിശേരി, മഞ്ചേരി - അനു മുസ്തഫ, നാദാപുരം - പി വസന്തം, കാഞ്ഞങ്ങാട് - ഗോവിന്ദൻ പളളിക്കാപ്പിൽ തുടങ്ങിയവരാണ് മത്സരിക്കുക.
സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ ജനവിധി തേടും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട് തൊട്ടുപിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽ ഡി എഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.
إرسال تعليق