Join News @ Iritty Whats App Group

‘പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം’, രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ നീക്കി സുപ്രീം കോടതി

‘പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം’, രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ നീക്കി സുപ്രീം കോടതി


ബലാത്സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ ചില ഭാഗങ്ങള്‍ സുപ്രീം കോടതി നീക്കി. രാഹുല്‍ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടുവെന്ന് സൂചിപ്പിക്കുന്ന മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ ഖണ്ഡിക ഉള്‍പ്പെടെയാണ് സുപ്രീം കോടതി നീക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങളിലാണ് സുപ്രീം കോടതി ഇടപെടല്‍. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ച് നാല് ഖണ്ഡികളാണ് സുപ്രീം കോടതി നീക്കിയത്.

വിചാരണയെ ബാധിക്കുന്നതാണ് പരാമര്‍ശമെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. പരാതിക്കാരിയുടെ ഹര്‍ജി കോടതി തീര്‍പ്പാക്കി. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രാഹുല്‍ മാങ്കൂട്ടലിന് നോട്ടീസ് അയക്കാതെയാണ് പരാമര്‍ശം കോടതി നീക്കിയത്. ആദ്യ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്. എന്‍.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ. ശശി ഹാജരായി.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതമില്ലായിരുന്നുവെങ്കില്‍ വിവാഹിതയായ പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിനെ തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തില്ലെന്നും അദ്ദേഹത്തിനൊപ്പം പാലക്കാട്ടേക്ക് പോകില്ലായിരുന്നുവെന്നും ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് ഉള്‍പ്പടെയുള്ള ഹൈക്കോടതി വിധിയിലെ 17, 18, 20, 21 ഖണ്ഡികളാണ് സുപ്രീം കോടതി നീക്കിയത്. തനിക്കെതിരെ ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിചാരണയെ അടക്കം ബാധിക്കുന്നതാണെന്നും അത് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ആദ്യപരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചതും പരാതിയില്‍ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിലെ 4 ഖണ്ഡിക നീക്കം ചെയ്തിട്ടുള്ള ഉത്തരവാണ് ഇപ്പോള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഈ ഖണ്ഡികളിലെ പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന് പരാതിക്കാരിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ്, അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വിചാരണ കോടതിയെ പോലെ ആണ് ഹൈക്കോടതി പെരുമാറിയത് എന്നും, മിനി ട്രയല്‍ നടത്തിയെന്നും ആണ് ഇരുവരും കോടതിയില്‍ വാദിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group