Join News @ Iritty Whats App Group

കൂട്ടുപുഴയില്‍ കേരള കര്‍ണാടക എക്‌സൈസ്‌ സംയുക്‌ത പരിശോധന ആരംഭിച്ചു

കൂട്ടുപുഴയില്‍ കേരള കര്‍ണാടക എക്‌സൈസ്‌ സംയുക്‌ത പരിശോധന ആരംഭിച്ചു


ട്ടന്നൂര്‍: നിയമസഭ ഇലക്ഷന്‍സ്‌പെഷല്‍ ഡ്രൈവിനോട്‌ അനുബന്ധിച്ച്‌ കേരള കര്‍ണാടക അതിര്‍ത്തിയിലെ കൂട്ടുപുഴയില്‍ കേരള കര്‍ണാടക എക്‌സൈസ്‌ സംയുക്‌ത പരിശോധന ആരംഭിച്ചു.

അതിര്‍ത്തി കടന്ന്‌ ഇരു ഭാഗത്തേക്കും മദ്യം മയക്ക്‌മരുന്നുകള്‍ എന്നിവ കടത്തുന്നത്‌ തടയിടുക എന്ന ഉദ്ദേശത്തിലാണ്‌ പരിശോധന ആരംഭിച്ചത്‌. ചെക്ക്‌ പോസ്‌റ്റില്‍ സ്‌ഥിരമായുള്ള പരിശോധനകള്‍ കൂടാതെ ബൈ റൂട്ടുകളില്‍ അപ്രതീക്ഷിത പരിശോധനകളും ഉണ്ടാവും.

ഇരിട്ടി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന സംഘത്തില്‍ കര്‍ണാടക എക്‌സൈസ്‌ വിരാജ്‌ പേട്ട സബ്‌ ഡിവിഷന്‍ ഡി വൈ എസ്‌ പി ബി ചന്ദ്രപ്പ,എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാരായ എ മഞ്‌ജു സഎച്ച്‌ സി ചന്ദ്ര, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ഷേവഗൗഡ, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍ മാരായ എം.ആര്‍ പ്രമോദ്‌, അഭിഷേക്‌, ശ്രീനിവാസ, എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റിലെ ഇന്‍സ്‌പെകടര്‍ എല്‍ദോ ജോര്‍ജ്‌, അസി എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ ബഷീര്‍ പിലാട്ട്‌, എന്‍ പത്മരാജന്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍, കെ രമീഷ്‌ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group