Join News @ Iritty Whats App Group

അമേരിക്കയുടെ അടുത്ത ലക്ഷ്യം കിം ജോങ് ഉൻ? 'തല'വെട്ടുന്ന ട്രംപിന്റെ തന്ത്രം, ആദ്യം മഡൂറോ പിന്നെ ഖമനെയി, ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കയുടെ അടുത്ത ലക്ഷ്യം കിം ജോങ് ഉൻ? 'തല'വെട്ടുന്ന ട്രംപിന്റെ തന്ത്രം, ആദ്യം മഡൂറോ പിന്നെ ഖമനെയി, ഉത്തരകൊറിയയും പട്ടികയിൽ!


വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിക്ക് പിന്നാലെ യുഎസ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ ലക്ഷ്യം വെച്ചാക്കാമെന്ന് വിദേശകാര്യ വിദ​ഗ്ധർ. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവാകാനുള്ള ട്രംപിന്റെ ശ്രമം ഉത്തരകൊറിയയെനും കിമ്മിനെയും ലക്ഷ്യം വെച്ചേക്കാമെന്നാണ് പറയുന്നത്. വെനിസ്വേല, ഇറാൻ, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരായ സമീപകാല നടപടികൾ ട്രംപി ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. ജനുവരി മൂന്നിനാണ് യുഎസ് സൈന്യം വെനിസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയത്. തൊട്ടുപിന്നാലെ, ഫെബ്രുവരിയിൽ, ഇസ്രായേലുമായി ചേർന്ന് ഇറാനിൽ സംയുക്ത വ്യോമാക്രമണം നടത്തി, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കുകയും ചെയ്തു. ഏറെക്കാലം അമേരിക്ക ശത്രുപക്ഷത്ത് നിർത്തിയ രാജ്യത്തലവന്മാരെയാണ് ഇല്ലാതാക്കിയത്. ഇറാന് ശേഷം, ക്യൂബയിലേക്കും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിലേക്കും അമേരിക്ക ലക്ഷ്യം വെക്കാമെന്നും പറയുന്നത്.

ദി യൂറോഏഷ്യൻ ടൈംസ് റിപ്പോർട്ട് അനുസരിച്ച്, വെനിസ്വേലയിൽ നിന്ന് നിക്കോളാസ് മഡുറോയെ പിടികൂടി പുറത്താക്കിയതും ഖമനെയി വധിക്കപ്പെട്ടതും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ശക്തിയെ എടുത്തുകാണിക്കുന്നു. ട്രംപിന്റെ നടപടി, അമേരിക്കയെ എതിരാളികളായി കരുതുന്ന നിരവധി രാജ്യങ്ങളിലെ ഉന്നത നേതാക്കളിൽ ഭയം ജനിപ്പിച്ചിട്ടുണ്ട്. ഇതിൽ കിം ജോങ് ഉന്നാണ് ഏറ്റവും കൂടുതൽ അസ്വസ്ഥൻ എന്ന് സിയോൾ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജിയിലെ വിശകലന വിദഗ്ധനായ ഗോ മ്യോങ്-ഹ്യുൻ പറയുന്നു. എല്ലാറ്റിനുമുപരി നേതാവിനെ സംരക്ഷിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ഒരു ഭരണകൂടങ്ങൾക്ക് കടുത്ത ഭീഷണിയാണ് ട്രംപ് സൃഷ്ടിക്കുന്നതെന്നും യൂറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഒരു രാജ്യത്തിന്റെ നേതൃത്വം ഒരു ശരീരത്തിന്റെ തലച്ചോറ് പോലെയാണ്. അതിനെ നശിപ്പിക്കുന്നതോടെ രാജ്യം മരിച്ച പോലെയാകുന്നു. ഈ തന്ത്രമാണ് ട്രംപ് പ്രയോ​ഗിക്കുന്നത്. ശക്തനായ നേതാവിനെ ഇല്ലാതാക്കുകയോ, വധിക്കുകയോ, വികലാംഗനാക്കുകയോ ചെയ്യുമ്പോൾ ശത്രുവിന്റെ കഴിവുകൾ ഇല്ലാതാകുന്നുവെന്ന് ട്രംപ് കരുതുന്നു. അതിന്റെ ഫലമാണ് മഡൂറോയെ ജയിലിലടച്ചും ഖമനെയിയെ ഇല്ലാതാക്കിയതെന്നും അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനായ റോബർട്ട് പേജ് പറഞ്ഞു. മുഅമ്മർ ഗദ്ദാഫിയും സദ്ദാം ഹുസൈനും ഈ പട്ടികയിലെ ചില പേരുകളാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ഡേവിഡ് ഇഗ്നേഷ്യസ് എഴുതി.

Post a Comment

Previous Post Next Post
Join Our Whats App Group