അബുദാബിയിൽ ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർ മരിച്ചു. അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു
Post a Comment