തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; രോഗികളെ മാറ്റി, തീ നിയന്ത്രണ വിധേയമെന്ന് പൊലീസ്
തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റി. ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. തീയണക്കാനായി വിവിധയിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ പുറപ്പെട്ടിട്ടുണ്ട്. അതേസമയം, കനത്തപുക രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
إرسال تعليق