പർദ്ദയണിഞ്ഞ സ്ത്രീയ്ക്ക് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ച് ദുരനുഭവം, കലിപ്പന്മാർക്കായി വീഡിയോ തെളിവടക്കം പുറത്ത് വിട്ട് യുവതി
കുറ്റിപ്പുറം: റെയിൽ വേ സ്റ്റേഷനിൽ വച്ചുണ്ടായ ദുരനുഭവം വിശദമാക്കി യുവതി. മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ രാത്രി ഒന്നരമണിയോടെയാണ് യാസ്മിൻ എന്ന യുവതിക്ക് ദുരനുഭവമുണ്ടായത്. ഇൻസ്റ്റഗ്രാം വീഡിയോയിലാണ് യുവതി തനിക്ക് നേരിട്ട ദുരനുഭവം വീഡിയോ സഹിതം പുറത്ത് വിട്ടത്. വസ്ത്രധാരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നവർ അറിയാൻ വേണ്ടി താൻ ധരിച്ചിരിക്കുന്നത് പർദ്ദയാണെന്നും യുവതി പറയുന്നത്. കേസ് നൽകിയെന്നും യുവതി വിശദമാക്കുന്നു. റെയില്‍വേ സ്റ്റേഷനിലിരുന്ന് യുവതിയെ നോക്കി സ്വയംഭോഗം നടത്തുന്ന മധ്യവയസ്കന്റെ വീഡിയോയാണ് യുവതി പങ്കുവച്ചത്. ആറ് ദശലക്ഷം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.
യുവതി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. വിഡിയോ ഡിലിറ്റ് ചെയ്യണം എന്ന് പറഞ്ഞ് ആരും വരണ്ടെന്നും താന്‍ വിഡിയോ നീക്കില്ലെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. ഒട്ടും എക്സ്പോസ് ചെയ്യാതെയുള്ള വസ്ത്രമണിഞ്ഞ സ്ത്രീയ്ക്കാണ് ഇത്തരം അനുഭവമെന്നും യുവതി പറയുന്നത്.
إرسال تعليق