Join News @ Iritty Whats App Group

ബിഹാറിൽ വമ്പൻ രാഷ്ട്രീയ നീക്കം, നിതീഷ് കുമാർ രാജ്യസഭയിലേക്ക്, ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും

ബിഹാറിൽ വമ്പൻ രാഷ്ട്രീയ നീക്കം, നിതീഷ് കുമാർ രാജ്യസഭയിലേക്ക്, ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും


ദില്ലി: ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രാജ്യസഭയിലേക്കെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കും. നിതിഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായെന്നാണ് വിവരം. എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴാണ് നിർണായക മാറ്റം. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ടേക്കും. ഏത് സാഹചര്യത്തിലാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് രാജ്യസഭയിലേക്ക് ചുവടുമാറുന്നതെന്നതിൽ വ്യക്തതയില്ല.

Post a Comment

أحدث أقدم
Join Our Whats App Group