Join News @ Iritty Whats App Group

യു​ദ്ധ​മാ​ണെ​ന്ന് ക​രു​തി ഇ​ങ്ങ​നെ പ​റ്റി​ക്ക​രു​ത്; പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ വാ​ത​ക​ത്തി​ന് പ​ക​രം വെ​ള്ളം; പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​റു​പ​ടി ഞെ​ട്ടി​ക്കു​ന്ന​ത്

യു​ദ്ധ​മാ​ണെ​ന്ന് ക​രു​തി ഇ​ങ്ങ​നെ പ​റ്റി​ക്ക​രു​ത്; പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ വാ​ത​ക​ത്തി​ന് പ​ക​രം വെ​ള്ളം; പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​റു​പ​ടി ഞെ​ട്ടി​ക്കു​ന്ന​ത്


അമ്പ​ല​പ്പു​ഴ: പാ​ച​കവാ​ത​ക സി​ലി​ണ്ട​റി​ൽ പാ​ച​കവാ​ത​ക​ത്തി​ന് പ​ക​രം പ​ച്ച​വെ​ള്ളം. പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട് കി​ഴ​ക്കുവ​ശം ഒ​രു​മ എ​ന്ന പേ​രി​ൽ ഫു​ഡ് പ്രോ​ഡ​ക്ട്സ് സ്ഥാ​പ​നം ന​ട​ത്തു​ന്ന ക​ബീ​ർ റ​ഹ്മാ​നി​യ​യ്ക്കാ​ണ് ഇ​ത് ല​ഭി​ച്ച​ത്. മൂന്നു ദി​വ​സം മു​ൻ​പാ​ണ് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​കവാ​ത​ക​ത്തി​ന് 110 രൂ​പ വ​ർ​ധി​ച്ച് 1,880 രു​പ​യാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹം ഈ ​വി​ല​യ്ക്ക് പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ വാ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞദി​വ​സം സ്ഥാ​പ​ന​ത്തി​ൽ ഈ ​സി​ലി​ണ്ട​ർ ഉ​പ​യോ​ഗി​ച്ച് ച​പ്പാ​ത്തി ഉ​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ൽ സി​ല​ണ്ട​ർ ഓ​ഫാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സി​ലി​ണ്ട​റി​ൽ പ​ച്ച വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഗ്യാ​സ് ഏ​ജ​ൻ​സി വി​ത​ര​ണം ചെ​യ്ത സി​ലി​ണ്ട​റി​ന് 38.1 കി.​ഗ്രാം തൂ​ക്ക​മു​ണ്ട്. സി​ലി​ണ്ട​റി​ന്‍റെ തൂ​ക്കം 19 കി​ലോ​യാ​ണ്. ബാ​ക്കി 19.1 കി​ലോ പാ​ച​ക വാ​ത​കം കാ​ണേ​ണ്ട​താ​ണ്. 9 കി​ലോ പാ​ച​ക വാ​ത​ക​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ബാ​ക്കി 10 കി​ലോ വെ​ള്ള​മാ​ണ്.

പി​ന്നീ​ട് തൂ​ക്കി നോ​ക്കി​യ​പ്പോ​ഴാ​ണ് സി​ല​ിണ്ട​റി​ന്‍റെ തൂ​ക്ക​മ​ട​ക്കം 29 കി​ലോ ഉ​ള്ള​താ​യി ക​ണ്ട​ത്. ആ​ല​പ്പു​ഴ​യി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഏ​ജ​ൻ​സി​യി​ൽനി​ന്നാ​ണ് സി​ലി​ണ്ട​ർ വാ​ങ്ങി​യ​ത്.

സി​ലി​ണ്ട​റി​ൽ വെ​ള്ള​മാ​ണെ​ന്ന് പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ കൈമ​ല​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group