സോണിയ ഗാന്ധിയുടെ അനാരോഗ്യം, രാഹുല്‍ ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി; പകരം ഖാര്‍ഗെയെത്തും
രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കി. സോണിയ ഗാന്ധിയുടെ പെട്ടെന്നുണ്ടായ അനാരോഗ്യത്തെത്തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്ന് എ.ഐ.സി.സി വൃത്തങ്ങള്‍ അറിയിച്ചു. സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് യുഡിഎഫിന്റെ ഔദ്യോഗിക പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് വൈകിട്ട് 4.30 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍ അമ്മയുടെ അനാരോഗ്യത്തെ തുടര്‍ന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കില്ല.
ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാതാവ് സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ഉള്ളത്. അതിനാല്‍ രാഹുലിന് പകരം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആകും കോഴിക്കോട്ടെ മഹാറാലിയില്‍ പങ്കെടുക്കുക എന്നാണ് പുറത്തുവരുന്ന വിവരം.
إرسال تعليق