വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലൊരുങ്ങി; ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഇന്ന്
കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഇന്ന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യഘട്ട ഉദ്ഘാടനം ചെയ്യുന്നത്.178 വീടുകളുടെ താക്കോൽദാനമാണ് ഇന്ന് നടക്കുക. ഈ കുടുംബങ്ങൾക്കുള്ള പട്ടയം ഉൾപ്പെടെയുള്ള രേഖകളും ഇന്നു തന്നെ ഔദ്യോഗികമായി കൈമാറും. രണ്ടു മുറികളുള്ള ആയിരം ചതുര അടിയുള്ള വീടും ഏഴ് സെൻറ് ഭൂമിയും ആണ് ദുരന്തബാധിതർക്ക് ലഭിക്കുക. മന്ത്രിമാർ, പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും. കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്സ് ബ്ലോക്കിന്‍റെ നിർമ്മാണ ഉദ്ഘാടനവും പരിപാടിയിൽ മുഖ്യമന്ത്രി നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11ന് കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ടൗണ്‍ഷിപ്പിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും.
Post a Comment