Join News @ Iritty Whats App Group

‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല’ കഴിവുളള സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കണം; രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥനയുമായി ഷമ മുഹമ്മദ്

‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല’ കഴിവുളള സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കണം; രാഹുൽ ഗാന്ധിയോട് നേരിട്ട് അഭ്യർത്ഥനയുമായി ഷമ മുഹമ്മദ്


കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ അതൃപ്തി പരസ്യപ്പെടുത്തി എഐസിസി വക്താവ് ഷമ മുഹമ്മദ്. തൻ്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ്‌ ഷമ അതൃപ്തി അറിയിച്ചത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതിലാണ് ഷമയുടെ വിമര്‍ശനം.

നിയമസഭയിലും ലോക്സഭയിലുമായി സ്ത്രീകൾക്ക് കോണ്‍ഗ്രസ് നൽകിയ സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് ഷമ രംഗത്ത് വന്നിട്ടുള്ളത്.. രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇടപെടണമെന്നും ഷമ ആവശ്യപ്പെട്ടു.

നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല. ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്റെ നേതാവ് രാഹുൽ ഗാന്ധിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ ഞാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു. 92 ടിക്കറ്റുകളിൽ 9 ടിക്കറ്റുകൾ മാത്രമാണ് സ്ത്രീകൾക്ക് നൽകിയത്. 24 ലോക്‌സഭകളിൽ, വിതരണം ചെയ്ത 16 ടിക്കറ്റുകളിൽ 1 സ്ത്രീക്ക് മാത്രമേ നൽകിയിട്ടുള്ളൂ. സ്ത്രീ കഴിവുള്ളവളാണെങ്കിൽ, സ്ഥിതി വളരെ മോശമാണ്! വളരെ വളരെ സങ്കടകരമാണ്. എന്നാണ് ഷമ മുഹമ്മദ് കുറിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group