സിപിഎം മടുത്തു, കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകുന്നു, പാണക്കാടെത്തി മെമ്പർഷിപ്പ് സ്വീകരിച്ചു
കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക്. ഇന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016 ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. ലീഗിലേക്ക് തിരിച്ച് പോകാൻ നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. ഇന്ന് പാണക്കാട്ടെ എത്തി മെമ്പർഷിപ്പ് സ്വീകരിച്ചു. പി കെ ഫിറോസ്, എം കെ മുനീർ എന്നിവർക്ക് ഒപ്പമാണ് കാരാട്ട് റസാഖ് എത്തിയത്. ഇന്ന് വൈകിട്ട് കൊടുവള്ളി മണ്ഡലം യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് കാരാട്ട് റസാക്ക് അറിയിച്ചു.
2021ലെ തോൽവിക്ക് ശേഷം സിപിഎം തന്നെ തുടർച്ചയായി അവഗണിച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. വഞ്ചനയിൽ പ്രതിഷേധിച്ചാണ് മാതൃ സംഘടനയിലേക്ക് തിരിച്ചു പോകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അടവ് നയത്തിന്റെ ഭാഗമായിട്ടാണ് തന്നെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ ആക്കിയത്.തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസമാണ് സമീപിച്ചതെന്നും റസാക്ക്.
إرسال تعليق