അധിക്ഷേപ പരാമര്‍ശം; ഇര്‍ഷാദിനെതിരെ കേസെടുത്ത് കായംകുളം പൊലീസ്, നിയമം നിയമത്തിന്‍റെ വഴിക്കെന്ന് യു പ്രതിഭ
ആലപ്പുഴ:കായംകുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ പൊലീസ് കേസെടുത്തു. യുഡിഎഫ് നേതാവായിരുന്ന എ ഇര്‍ഷാദിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമവും ചുമത്തി.
ഒരു സ്ത്രീക്ക് നേരെയും അധിക്ഷേപ പരാമർശം നടത്തുന്നത് ഭൂഷണമല്ലെന്നും ആ ഒരു സന്ദേശം പൊതുസമൂഹത്തിന് വരണമെന്നും നി നിയമം നിയമത്തിന്റെ വഴിക്കാണെന്നും യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.വിഷമം അനുഭവിച്ച വ്യക്തി എന്ന നിലയിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മുഖ്യമന്ത്രി നൽകിയത് വലിയ പിന്തുണയാണ്.വ്യാപകമായി സൈബർ ആക്രമണം നേരിടുകയാണ്. സൈബർ ഇടത്തിൽ വ്യക്തിഹത്യ നേരിടുന്നു.വ്യക്തിഹത്യ നടത്തുന്നവർക്ക് മുന്നറിയിപ്പ് കൊടുക്കേണ്ടതുണ്ട്.സൈബർ അധിക്ഷേപം തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും യു പ്രതിഭ പ്രതികരിച്ചു
إرسال تعليق