Join News @ Iritty Whats App Group

ച​തി​യി​ല്‍ വീ​ഴ​ല്ലേ… എ​ന്‍​ബി​ടി​വി എ​ന്ന പേ​രി​ല്‍ വ്യാ​ജ മൊ​ബൈ​ല്‍ ആ​പ്പ്; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ്

ച​തി​യി​ല്‍ വീ​ഴ​ല്ലേ… എ​ന്‍​ബി​ടി​വി എ​ന്ന പേ​രി​ല്‍ വ്യാ​ജ മൊ​ബൈ​ല്‍ ആ​പ്പ്; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ്


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ ലൈ​വ് ടി​വി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്. സൈ​ബ​ര്‍ ത​ട്ടി​പ്പി​ന്‍റെ ലേ​റ്റ​സ്റ്റ് വേ​ര്‍​ഷ​നാ​യ ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. വെ​ബ്‌​സൈ​റ്റു​ക​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ സൈ​റ്റു​ക​ളി​ലും എ​ന്‍​ബി ടി​വി എ​ന്ന പേ​രി​ല്‍ വ്യാ​ജ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. അ​ണ്‍​ലി​മി​റ്റ​ഡ് സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍, ആ​ഡ്‌​സ് ഫ്രീ ​സ്‌​ക്രീ​നിം​ഗ് തു​ട​ങ്ങി​യ ആ​ക​ര്‍​ഷ​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കും.

പ​ര​സ്യ​ങ്ങ​ളി​ലെ ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ ഫോ​ണി​ല്‍ ഡൗ​ണ്‍​ലോ​ഡ് ആ​കു​ന്ന എ​പി​കെ ഫ​യ​ലു​ക​ള്‍ വ​ഴി​യാ​ണ് ത​ട്ടി​പ്പ്. ഈ ​ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന​തോ​ടെ ഫോ​ണി​ലെ ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ള്‍, എ​സ്എം​എ​സ്, സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് എ​ന്നി​വ​യി​ലേ​ക്ക് ത​ട്ടി​പ്പു​കാ​ര്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കു​ന്നു. ഇ​ത് ഉ​പ​യോ​ഗി​ച്ച് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് ത​ട്ടി​പ്പു​കാ​ര്‍ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്നു.

ച​തി​യി​ല്‍ വീ​ഴ​ല്ലേ…
ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ, ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വ വ​ഴി മാ​ത്രം ആ​പ്പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. അ​ജ്ഞാ​ത വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ന്നോ സോ​ഷ്യ​ല്‍ മീ​ഡി​യ ലി​ങ്കു​ക​ളി​ല്‍ നി​ന്നോ ല​ഭി​ക്കു​ന്ന എ​പി​കെ ഫ​യ​ലു​ക​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​രു​ത്.

ഫോ​ണി​ലെ ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ള്‍, ഒ​ടി​പി, പി​ന്‍ എ​ന്നി​വ ആ​രു​മാ​യും പ​ങ്കു​വെ​ക്ക​രു​ത്. ആ​പ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന അ​നു​മ​തി​ക​ള്‍ ശ്ര​ദ്ധാ​പൂ​ര്‍​വ്വം പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം ന​ല്‍​കു​ക.ഇ​ത്ത​രം സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന സൈ​ബ​ര്‍ ഹെ​ല്‍​പ്‌​ലൈ​ന്‍ ന​മ്പ​റി​ലോ, www.cybercrime.gov.in എ​ന്ന ദേ​ശീ​യ സൈ​ബ​ര്‍ ക്രൈം പോ​ര്‍​ട്ട​ലി​ലോ പ​രാ​തി ന​ല്‍​ക​ണം.

Post a Comment

Previous Post Next Post
Join Our Whats App Group