Join News @ Iritty Whats App Group

ഇരിട്ടി എം.ജി കോളേജില്‍ യാത്രയയപ്പ് സമ്മേളനം

ഇരിട്ടി എം.ജി കോളേജില്‍ യാത്രയയപ്പ് സമ്മേളനം


രിട്ടി: മഹാത്മാഗാന്ധി കോളേജില്‍ നിന്നും വിരമിക്കുന്ന പ്രൊഫസർ ഡോ. ഷിജോ എം. ജോസഫ്, അസോസിയേറ്റ് പ്രൊഫസർ കെ.വി പ്രമോദ് കുമാർ, ഹെഡ് അക്കൗണ്ടന്റ് പി.കെ.സതീശൻ എന്നിവർക്കായി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം അഡ്വ. സണ്ണിജോസഫ് എം.എല്‍.എ ഉദ്‌ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എല്‍.എ മുഖ്യഭാഷണം നടത്തി.

കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്‌കുമാർ മുഖ്യാതിഥിയായി. യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ.

ഡോ. ജോബി ജോസ്, മുൻ എക്‌സാമിനേഷൻ കണ്‍ട്രോളർ പ്രൊഫ. പി. ബാബു ആന്റോ, എക്‌സാമിനേഷൻ കണ്‍ട്രോളർ പ്രൊഫസർ ഡോ. കെ. ജിതേഷ്, ഇരിട്ടി മുൻസിപ്പാലിറ്റി കൗണ്‍സിലർ കെ.കെ ഉണ്ണികൃഷ്ണൻ, ഇരിട്ടി എഡ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി വൈ.വൈ. മത്തായി, ട്രഷറർ സത്യൻ കൊമ്മേരി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group