Join News @ Iritty Whats App Group

‘ജനങ്ങൾക്ക് വേണ്ടത് സമാധാനം, സാധാരണക്കാരെ കൊല്ലുന്നത് തടയണം’; ട്രംപിനും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി

‘ജനങ്ങൾക്ക് വേണ്ടത് സമാധാനം, സാധാരണക്കാരെ കൊല്ലുന്നത് തടയണം’; ട്രംപിനും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി


ഇറാനിലെ അമേരിക്കൻ, ഇസ്രായേൽ വ്യോമാക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. ഇതൊരു നിയമവിരുദ്ധമായ അധിനിവേശ യുദ്ധമാണെന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയുടെയും ഇസ്രായേലിൻറെയും സൈനിക നീക്കത്തെ വിനാശകരം എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ന്യൂയോർക്ക് നഗരത്തിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് മേയറുടെ പ്രസ്താവന. അമേരിക്കക്കാർക്ക് മറ്റൊരു ഭരണമാറ്റ യുദ്ധമല്ല വേണ്ടത്. നഗരങ്ങളിൽ ബോംബ് വർഷിക്കുന്നതും സാധാരണക്കാരെ കൊല്ലുന്നതും ലോകം തടയണം. ജനങ്ങൾക്ക് വേണ്ടത് ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളും സമാധാനവുമാണെന്ന് മംദാനി എക്സിലൂടെ വ്യക്തമാക്കി.

അതേസമയം, യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ന്യൂയോർക്ക് നഗരത്തിലെ തന്ത്രപ്രധാനമായ ഇടങ്ങളിൽ പോലീസ് പെട്രോളിംഗ് വർദ്ധിപ്പിച്ചിരിക്കുകയാണ്. നഗരത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾക്കും എംബസികൾക്കും പ്രത്യേക സുരക്ഷ നൽകാൻ പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group