Join News @ Iritty Whats App Group

അ​ധ്യ​യ​ന​വ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ട ; ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്‌​കൂ​ള്‍ കാ​മ്പ​സി​നു പു​റ​ത്ത് പോ​ലീ​സ് സ​ഹാ​യം തേ​ടാം;​ സ​ർ​ക്കു​ല​റു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

അ​ധ്യ​യ​ന​വ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ട ; ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്‌​കൂ​ള്‍ കാ​മ്പ​സി​നു പു​റ​ത്ത് പോ​ലീ​സ് സ​ഹാ​യം തേ​ടാം;​ സ​ർ​ക്കു​ല​റു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ള്‍ ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ അ​ധ്യ​യ​ന വ​ര്‍​ഷം തീ​രു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കേ​ണ്ടെ​ന്ന സ​ര്‍​ക്കു​ല​റു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ​ക​ള്‍ തീ​രു​ന്ന ദി​വ​സ​വും മ​ധ്യ​വേ​ന​ല​വ​ധി​ക്ക് സ്‌​കൂ​ള്‍ അ​ട​ക്കു​ന്ന ദി​വ​സ​വും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും പാ​ടി​ല്ലെ​ന്നാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ സ​ര്‍​ക്കു​ല​റി​ലു​ള്ള​ത്.

മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​രീ​ക്ഷാ​ദി​ന​ങ്ങ​ളി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ അ​തി​രു​ക​ട​ന്ന് അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്‍​ക​രു​ത​ല്‍ എ​ന്ന രീ​തി​യി​ല്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ ഈ ​മാ​സം 30 ന് ​അ​വ​സാ​നി​ക്കും. ഒ​ന്നു മു​ത​ല്‍ ഒ​മ്പ​താം ക്ലാ​സ് വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി 31 നാ​ണ് മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി സ്‌​കൂ​ളു​ക​ള്‍ അ​ട​ക്കു​ന്ന​ത്.

സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്ന കു​ട്ടി​ക​ള്‍ അ​ച്ച​ട​ക്ക​ര​ഹി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹ​കര​ണം തേ​ട​ണം.

സ്‌​കൂ​ള്‍ ക്യാ​മ്പ​സി​നു പു​റ​ത്ത് ആ​വ​ശ്യ​മെ​ങ്കി​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു. ഈ ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ എ​ല്ലാ വ​ര്‍​ഷ​വും ബാ ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍ ഇ​ത് ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ലു​ണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group