Join News @ Iritty Whats App Group

കി​ണ​റ്റി​ൽ വീ​ണ മ​ക​നെ ര​ക്ഷി​ക്കാ​ൻ പി​താ​വ് പി​ന്നാ​ലെ ചാ​ടി; ബ​ഹ​ളം കേ​ട്ടെ​ത്തി​യ യു​വാ​വ് കു​ട്ടി​യെ ര​ക്ഷി​ച്ചു; പി​താ​വി​ന് ശ്വാ​സം മു​ട്ടി ദാ​രു​ണാ​ന്ത്യം


കി​ണ​റ്റി​ൽ വീ​ണ മ​ക​നെ ര​ക്ഷി​ക്കാ​ൻ പി​താ​വ് പി​ന്നാ​ലെ ചാ​ടി; ബ​ഹ​ളം കേ​ട്ടെ​ത്തി​യ യു​വാ​വ് കു​ട്ടി​യെ ര​ക്ഷി​ച്ചു; പി​താ​വി​ന് ശ്വാ​സം മു​ട്ടി ദാ​രു​ണാ​ന്ത്യം


പാ​ല​ക്കാ​ട്: ക​ളി​ക്കു​ന്ന​തി​നി​ടെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ മ​ക​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ പി​താ​വി​ന് ദാ​രു​ണാ​ന്ത്യം. വ​ട​ക്കാ​ഞ്ചേ​രി മാ​രാ​ത്തു​കു​ന്ന് ഉ​ന്ന​തി വാ​രി​യ​ത്ത് വീ​ട്ടി​ല്‍ വി​ഷ്ണു (32) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​ന് സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു​വ​യ​സു​കാ​ര​ന്‍ അ​രു​ഷ് കി​ണ​റ്റി​ലേ​ക്ക് കാ​ല്‍​തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. മ​ക​ന്‍ കി​ണ​റ്റി​ല്‍ വീ​ണ​ത​റി​ഞ്ഞ വി​ഷ്ണു ഉ​ട​ന്‍​ത​ന്നെ ര​ക്ഷി​ക്കാ​നാ​യി താ​ഴേ​ക്ക് ചാ​ടി.

ബ​ഹ​ളം കേ​ട്ടെ​ത്തി​യ അ​യ​ല്‍​വാ​സി വൈ​ശാ​ഖ് കി​ണ​റ്റി​ലി​റ​ങ്ങി കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന​സേ​ന കു​ട്ടി സു​ര​ക്ഷി​ത​നാ​ണെ​ന്ന് ക​ണ്ട് മ​ട​ങ്ങാ​ന്‍ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് വി​ഷ്ണു​വി​നെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം നാ​ട്ടു​കാ​ര്‍ അ​റി​യി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് സേ​നാം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ കി​ണ​റ്റി​ലെ ചേ​റി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ വി​ഷ്ണു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കി​ണ​റ്റി​നു​ള്ളി​ലെ ഓ​ക്‌​സി​ജ​ന്‍ കു​റ​വും ശ്വാ​സ​ത​ട​സ​വു​മാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടി​യ​ത്. പ​രി​ക്കേ​റ്റ അ​രു​ഷ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണ്. നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച വി​ഷ്ണു.

Post a Comment

Previous Post Next Post
Join Our Whats App Group