Join News @ Iritty Whats App Group

നിയമസഭാ തെരഞ്ഞെടുപ്പ്: തോ​ക്കു​ക​ള്‍, കു​ന്ത​ങ്ങ​ള്‍, വാ​ളു​ക​ള്‍, വ​ടി​ക​ള്‍, മാ​ര​കാ​യു​ധ​ങ്ങ​ള്‍, ക​ല്ലു​ക​ള്‍, ലാ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കൈ​വ​ശം വെ​ക്കു​ന്ന​തും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും നി​രോ​ധി​ച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്: തോ​ക്കു​ക​ള്‍, കു​ന്ത​ങ്ങ​ള്‍, വാ​ളു​ക​ള്‍, വ​ടി​ക​ള്‍, മാ​ര​കാ​യു​ധ​ങ്ങ​ള്‍, ക​ല്ലു​ക​ള്‍, ലാ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കൈ​വ​ശം വെ​ക്കു​ന്ന​തും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും നി​രോ​ധി​ച്ചു


കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. വോ​ട്ടെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ ആ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വ​യ്ക്കു​ന്ന​തും കൊ​ണ്ടു​ന​ട​ക്കു​ന്ന​തും നി​രോ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു​മാ​യ ജി. ​പ്രി​യ​ങ്ക ഉ​ത്ത​ര​വി​ട്ടു.

ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത (ബി​എ​ന്‍​എ​സ്എ​സ്) 2023ലെ ​സെ​ക്ഷ​ന്‍ 163 പ്ര​കാ​ര​മാ​ണ് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 9ന് ​ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി.

തോ​ക്കു​ക​ള്‍, കു​ന്ത​ങ്ങ​ള്‍, വാ​ളു​ക​ള്‍, വ​ടി​ക​ള്‍, മാ​ര​കാ​യു​ധ​ങ്ങ​ള്‍, ക​ല്ലു​ക​ള്‍, ലാ​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ കൈ​വ​ശം വെ​ക്കു​ന്ന​തും പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​ത് വ​രെ നി​രോ​ധ​നം നി​ല​നി​ല്‍​ക്കും. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ്, അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ള്‍. ബാ​ങ്കു​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി ആ​യു​ധം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍, കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഷൂ​ട്ടിം​ഗ് താ​ര​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​ക അ​നു​മ​തി പ​ത്രം കൈ​പ്പ​റ്റ​ണം. ആ​ചാ​ര​പ​ര​മാ​യോ നി​യ​മ​പ​ര​മാ​യോ ആ​യു​ധ​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​വ​കാ​ശ​മു​ള്ള സ​മു​ദാ​യ​ങ്ങ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​ള​വ് ഉ​ണ്ടാ​കും.

ലൈ​സ​ന്‍​സു​ള്ള തോ​ക്കു​ക​ള്‍ കൈ​വ​ശ​മു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ജി​ല്ലാ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി വ്യ​ക്തി​ഗ​ത പ​രി​ശോ​ധ​ന ന​ട​ത്തും. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് അ​ത്യാ​വ​ശ്യ​മെ​ന്ന് ക​ണ്ടാ​ല്‍ ഇ​വ അ​ധി​കൃ​ത​ര്‍​ക്ക് മു​ന്‍​പാ​കെ ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കും. ആ​ചാ​ര​പ​ര​മാ​യ ഇ​ള​വു​ക​ള്‍ ഉ​ള്ള​വ​ര്‍ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യോ സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രു​ത്തു​ക​യോ ചെ​യ്താ​ല്‍ ആ​യു​ധ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group