പുതിയ എക്സൈസ് കമ്മീഷണർ നിയമനവും വിവാദത്തിൽ; ഐപിഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത് ചോദ്യം ചെയ്ത് ഐഎഎസ് അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ എക്സൈസ് കമ്മീഷണർ നിയമനവും വിവാദത്തിൽ. ഐപിഎസ് ഉദ്യോഗസ്ഥനെ തന്നെ നിയമിച്ചത് ചോദ്യം ചെയ്ത് ഐഎസ്എസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. നടപടി കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്. വിഷയത്തിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഡീഷണൽ എക്സൈസ് കമ്മീഷണർക്ക്, എക്സൈസ് കമ്മീഷണറുടെ അധികച്ചുമതലയാണ് നൽകിയിരിക്കുന്നത്.
إرسال تعليق