പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ഇനി മുതല്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയും
പരിയാരം : കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിന് വൃക്ക മാറ്റിവെക്കാനുള്ള കിഡ്നി ട്രാൻസ്‌പ്ലന്റേഷൻ സെന്ററിനുള്ള അംഗീകാരം ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ ക്രമീകരണങ്ങളും ഒരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെ സോട്ടോയുടെ ലൈസൻസ് മെഡിക്കല്‍ കോളേജിന് ലഭ്യമായത്.City & Local Guides
വൈകാതെ കിഡ്നി മാറ്റി വെക്കല്‍ ശസ്ത്രക്രിയ പരിയാരത്ത് ആരംഭിക്കാൻ കഴിയും.
ഇന്നലെ ആണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. കിഡ്നി മാറ്റി വെക്കാനുള്ള രോഗികള്‍ക്കായി ട്രാൻസ്‌പ്ലന്റേഷൻ ഐ.സി.യു പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ ഓപ്പറേഷൻ തീയറ്ററുകള്‍ എന്നിവ കണ്ണൂർ ഗവ കോളേജില്‍ സജ്ജമായി കഴിഞ്ഞു എന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.
വൃക്ക ദാതാക്കളായ അടുത്ത ബന്ധുക്കള്‍ക്കും മാറ്റി വെക്കേണ്ട രോഗികള്‍ക്കും നേഫ്രോളജി ഓ.പി യില്‍ ഡോക്ടറുടെ ഉപദേശ നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
മാധ്യമ പരിശീലന കോഴ്സുകൾ
ഇത് സംബന്ധിച്ച് ആവശ്യമായ നടപടികളുടെ ഏകോപനത്തിനായി ഒരു ട്രാൻസ്‌പ്ലന്റേഷൻ കോർഡിനേറ്ററെ സേവനവും നിയമിച്ചു കഴിഞ്ഞു.
നേഫ്രോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ശ്രീലത എം, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ധനിൻ പുതിയോട്ടില്‍, യൂറോളജി വിഭാഗം മേധാവി ഡോ. ഗൗതം ഗോപിനാഥ്, അസോസിയേറ്റ് പ്രൊഫസ്സർ ഡോ. മണികണ്ഠൻ എം , അനസ്തേഷ്യാ വിഭാഗം മേധാവി പ്രൊഫസർ ഡോ. ബിന്ദു എം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ട്രാൻസ്‌പ്ലാന്റെഷൻ ടീം തന്നെ ഇതിനായി ഇവിടെയുണ്ട്.
ഉത്തര മലബാറിലെ പൊതുജന ആരോഗ്യചികിത്സ രംഗത്തെ മികവിന്റെ മാതൃകയാണ് കണ്ണൂർ ഗവ മെഡിക്കല്‍ കോളേജിന് ലഭിച്ച അംഗീകാരം എന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഡോ. സൈറു ഫിലിപ്പ് അഭിപ്രായപ്പെട്ടു. ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ആശംസകള്‍ നേർന്നു.
إرسال تعليق