Join News @ Iritty Whats App Group

കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ കപ്പലിന്‍റെ ദൃശ്യം പകർത്താൻ ശ്രമം; രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിൽ; ഫോട്ടോയെ‌ടുത്താൽ കേസെ‌ടുക്കുമെന്ന് കൊച്ചി പൊലീസ്

കൊച്ചിയിൽ നങ്കൂരമിട്ട ഇറാൻ കപ്പലിന്‍റെ ദൃശ്യം പകർത്താൻ ശ്രമം; രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിൽ; ഫോട്ടോയെ‌ടുത്താൽ കേസെ‌ടുക്കുമെന്ന് കൊച്ചി പൊലീസ്


ഇറാൻ കപ്പൽ ഐആർഐഎസ് ലാവന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാനെത്തിയ രണ്ടു മാധ്യമപ്രവർത്തകർ കൊച്ചിയിൽ അറസ്റ്റിലായി. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറ പേഴ്സൺ മണി എന്നിവരാണ് അറസ്റ്റിലായത്. അതീവ സുരക്ഷാ മേഖലയിലേക്ക് അതിക്രമിച്ച് കയറിയതിനാണ് ഹാര്‍ബര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ഫോട്ടോയോ വീഡിയോയോ പകർത്തിയാൽ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

നിലവിൽ പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇറാനിയൻ കപ്പൽ നിലവിൽ കൊച്ചി തീരത്താണുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group