Join News @ Iritty Whats App Group

സ്നേ​ഹ​ത്തോ​ടെ ജ്യൂ​സി​ൽ വി​ഷ​യം ക​ല​ർ​ത്തി ന​ൽ​കി; മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു; കൂ​ട്ട ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത

സ്നേ​ഹ​ത്തോ​ടെ ജ്യൂ​സി​ൽ വി​ഷ​യം ക​ല​ർ​ത്തി ന​ൽ​കി; മാ​ന്നാ​റി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു; കൂ​ട്ട ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത


ആ​ല​പ്പു​ഴ: പി​താ​വ് വി​ഷം ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശി​വ​ന​ന്ദ​ന (12) ആ​ണ് മ​രി​ച്ച​ത്. ഇ​ള​യ മ​ക​ൾ ശി​വ കീ​ർ​ത്ത​ന ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ശി​വ​ന​ന്ദ​ന ആ​റാം ക്ലാ​സി​ലും ശി​വ കീ​ർ​ത്ത​ന ര​ണ്ടാം ക്ലാ​സി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ര​ണ്ട് കു​ട്ടി​ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം പി​താ​വ് മ​നോ​ജ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്ന വ​ഴി​യാ​ണ് മ​നോ​ജ് കു​ട്ടി​ക​ൾ​ക്ക് കാ​റി​ൽ​വ​ച്ച് ജ്യൂ​സി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി​യ​ത്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന​രി​കി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ മ​നോ​ജി​ന്‍റെ മ​ര​ണം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group