കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന സിപിഎം അംഗം ടികെ ഗോവിന്ദൻ പാർട്ടി വിടുന്നു; തളിപ്പറമ്പിൽ പികെ ശ്യാമളക്കെതിരെ മത്സരിക്കും
കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. മുതിർന്ന സിപിഎം അംഗം ടികെ ഗോവിന്ദൻ പാർട്ടി വിടുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ടി.കെ ഗോവിന്ദൻ. തളിപ്പറമ്പിൽ പികെ ശ്യാമളക്കെതിരെ ടികെ ഗോവിന്ദൻ മത്സരിക്കും. പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണം. നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ഗോവിന്ദൻ. മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടെ ഗോവിന്ദൻ വിമർശനം ഉന്നയിച്ചിരുന്നു. പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.
Post a Comment